ഇന്ത്യയിലെ റബര്‍ ഉത്പാദനം വര്‍ധിക്കാന്‍ കാരണം കോട്ടയത്തെ റബര്‍ ബോര്‍ഡിന്റെ ഗവേഷണ വിഭാഗം ഉണ്ടാക്കിയെടുത്ത ആര്‍ആര്‍ഐ 105 എന്ന തൈകള്‍ മൂലമാണ്.
മുന്‍ വര്‍ഷങ്ങളില്‍ പുതിയ ജനിറ്റിക്കലി മോഡിഫൈഡ് തൈകള്‍ കണ്ടുപിടിച്ചു പരീക്ഷിച്ചുകൊണ്ടിരുന്നെങ്കിലും കേരളത്തില്‍ ജിഎം വിത്തുകള്‍ നിരോധിച്ചിരിക്കുന്നതിനാല്‍ ഇവയുടെ പരീക്ഷണം ഇപ്പോള്‍ ആസാമിലാണ് നടക്കുന്നത്.
റബര്‍ ബോര്‍ഡിന്റെ അധികാരങ്ങള്‍ കുറച്ചും ഗവേഷണത്തിനു പണം അനുവദിക്കാതെയും റബര്‍ മേഖലയെ തകര്‍ക്കാനും ഗവേഷണം കുത്തകകള്‍ക്കു നല്‍കാനുമുള്ള നയമാണ് കേന്ദ്ര ഗവണ്മെന്റ് സ്വീകരിച്ചിരിക്കുന്നത്. അങ്ങനെ വന്നാല്‍ വിളവ് കൂടിയ ജിഎം തൈകള്‍ വലിയ വില നല്കി കര്‍ഷകര്‍ വാങ്ങേണ്ട ഗതികേടുണ്ടാകും.
ഭക്ഷ്യ വസ്തു അല്ലാത്ത റബര്‍ പോലെയുള്ള വിളകള്‍ ജിഎം തൈകളിലൂടെ കേരളത്തിലെ കര്‍ഷകനു ലഭിക്കാനുള്ള സാധ്യത നഷ്ടപ്പെടുത്താതെ സംസ്ഥാന സര്‍ക്കാര്‍ റബര്‍ ജിഎം തൈകള്‍ കേരളത്തില്‍ പരീക്ഷിക്കാന്‍ അനുവാദം നല്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണം.
ജിഎം തൈകള്‍ കേരളത്തിലെ ഭൂപ്രകൃതിയില്‍ പരീക്ഷിച്ചാല്‍ മാത്രമേ അതു കേരളത്തിലെ കര്‍ഷകനു സഹായകമാകുകയുള്ളൂ. മാറിയ കാലത്തിനനുസൃതമായി റബര്‍ കര്‍ഷകരെ സഹായിക്കാനുള്ള നടപടികള്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ചില്ലെങ്കില്‍ അടുത്ത പതിറ്റാണ്ടില്‍ റബര്‍ കര്‍ഷകരില്ലാതെ വരികയും കേരളത്തിലെ റബർ മേഖലയുടെ ഭാവി തകരുകയും ചെയ്യും.
അഡ്വ. സുരേഷ് കോശി, പത്തനംതിട്ട
(കേന്ദ്ര റബര്‍ പോളിസി മുന്‍ കമ്മിറ്റി അംഗം)