“സ്വന്തം കാര്യത്തിൽ അനുകൂല തീരുമാനം, ആരും സ്വയമെടുക്കരുത്” ലോകം മുഴുവനിലും ബാധകമായ ഈ അടിസ്ഥാന നീതിനിയമം ഇന്ത്യൻ ഭരണഘടനയുടെ 195 അനുച്ഛേദത്തിൽ അവഗണിക്കപ്പെട്ടുപോയത് ഇന്നുവരെ ആരും അറിഞ്ഞില്ലെന്നു തോന്നുന്നു.
ഇന്ത്യൻ പാർലമെന്റിലെ ജനപ്രതിനിധികൾ ആർട്ടിക്കിൾ 195ന്റെ ബലത്തിൽ അവരുടെ വേതനനിരക്കുകൾ സ്വയം നിശ്ചയിക്കുകയാണ്. ഇതു മേൽ സൂചിപ്പിച്ചിരിക്കുന്ന അടിസ്ഥാനനീതിക്കു വിരുദ്ധമാണ്. സ്വന്തം നേട്ടങ്ങൾ സ്വയം നിശ്ചയിച്ചു വർധിപ്പിക്കുന്നത് വോട്ടു ചെയ്യുന്ന ജനത്തോടുള്ള വെല്ലുവിളിയാണ്. ഇതു സംബന്ധിച്ച ദീപിക മുഖപ്രസംഗം ശ്രദ്ധാർഹമാണ്.
അഡ്വ. ഫിലിപ്പ് പഴേന്പള്ളി പെരുവ