ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ കറുപ്പിന്റെ പേരിൽ നേരിട്ട ദുരനുഭവത്തെപ്പറ്റി കേരളം അറിഞ്ഞപ്പോൾ എല്ലാവരും അവർക്കു ധാർമികപിന്തുണ നൽകി എന്നതു നല്ലകാര്യം ആണ്. പക്ഷേ മാപ്പർഹിക്കാത്ത കുറ്റംചെയ്ത ആ വ്യക്തിയെ പുറത്തുകൊണ്ടുവന്ന് സമൂഹത്തിൽ മാതൃക കാട്ടേണ്ട ഉന്നത ഉദ്യോഗസ്ഥ അങ്ങനെ ചെയ്യാത്തതിൽ ഖേദമുണ്ട്.
എത്ര ഉന്നതനും പ്രമുഖനും ആയാലും അയാൾ തക്കതായ ശിക്ഷ അർഹിക്കുന്നുണ്ട്. കറുപ്പിന്റെപേരിൽ അകറ്റിനിർത്തപ്പെട്ട കുഞ്ഞാമനും കെ. കെ. കൊച്ചിനും ഡയനോരയ്ക്കും ആർ.എൽ.വി. രാമകൃഷ്ണനും നമ്മൾ ഇതേ പിന്തുണ നൽകിയതല്ലേ? എന്നിട്ടും കുറ്റം ആവർത്തിക്കപ്പെടുന്നതിനു കാരണം നാം നമ്മോടുതന്നെ അഥവാ സമൂഹത്തോടു കാണിക്കുന്ന ഇത്തരം സഹന മനോഭാവം തന്നെയാണ്.
ആർ. രാധാകൃഷൻ പാലക്കാട്