പി​ങ്ക് പോ​ളിം​ഗ് സ്റ്റേ​ഷ​ന്‍ ഇ​വ​രു​ടെ കൈ​ക​ളി​ല്‍ ഭ​ദ്രം
Saturday, April 27, 2024 4:29 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം എ​സ്ആ​ര്‍​വി എ​ല്‍​പി സ്‌​കൂ​ളി​ലെ 92-ാം ന​മ്പ​ര്‍ ബൂ​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലും ഉ​ള്‍​ഭാ​ഗ​ത്തും നി​റ​യെ പി​ങ്ക് നി​റ​ത്തി​ലു​ള​ള ബ​ലൂ​ണു​ക​ളും തോ​ര​ണ​ങ്ങ​ളും കൊ​ണ്ട് അ​ല​ങ്ക​രി​ച്ചാ​യി​രു​ന്നു സ​മ​തി​ദാ​യ​ക​രെ സ്വീ​ക​രി​ച്ച​ത്.

ന​ഗ​ര​ത്തി​ല്‍ വ​നി​ത​ക​ള്‍ നി​യ​ന്ത്രി​ക്കു​ന്ന ബൂ​ത്തു​ക​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു ഇ​ത്. പി​റ​വം ബി​പി​സി കോ​ള​ജി​ലെ ഇ​ല​ക്ട്രോ​ണി​ക്‌​സ് വി​ഭാ​ഗം മേ​ധാ​വി ജീ​ന്‍ വ​ര്‍​ഗീ​സാ​യി​രു​ന്നു പി​ങ്ക് പോ​ളിം​ഗ് സ്‌​റ്റേ​ഷ​നി​ലെ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍.

സം​ഘ​ത്തി​ല്‍ പൂ​ത്തോ​ട്ട കെ​പി​എം​എ​ച്ച് എ​സ്എ​സി​ലെ അ​ധ്യാ​പി​ക​യാ​യ ടി.​ആ​ര്‍. റെ​മി, പു​ത്ത​ന്‍​തോ​ട് ജി​എ​ച്ച്എ​സ്എ​സി​ലെ അ​ധ്യാ​പി​ക എം.​സി. മി​ല്ല​റ്റ്, കോ​ല​ഞ്ചേ​രി ബ്ലോ​ക്ക് ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സി​ലെ വി.​ശ്രീ​വി​ദ്യ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. മു​മ്പ് തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് പോ​യി​ട്ടു​ണ്ടെ​ങ്കി​ലും നാ​ലു​പേ​രും പി​ങ്ക് പോ​ളിം​ഗ് സ്റ്റേ​ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് ആ​ദ്യ​മാ​യി​ട്ടാ​ണ്.

783 വോ​ട്ടു​ക​ളും 28 ത​പാ​ല്‍ വോ​ട്ടു​ക​ളു​മാ​ണ് ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​ത്. 59.56 ശ​ത​മാ​നം വോ​ട്ടിം​ഗാ​ണ് ഇ​വി​ടെ ന​ട​ന്ന​ത്. 483 വോ​ട്ടു​ക​ള്‍ പോ​ള്‍ ചെ​യ്തു.