മ​യ​ക്കുമ​രു​ന്ന് പു​റ​ത്തേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് ക​ട​ത്ത് സം​ഘം കാ​റി​ൽ ര​ക്ഷ​പ്പെ​ട്ടു
Tuesday, May 7, 2024 4:33 AM IST
ആ​ലു​വ: ബംഗളൂരുവി​ൽ നി​ന്ന് ആ​ഡം​ബ​ര​ക്കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന മ​യ​ക്കുമ​രു​ന്ന് പോ​ലീ​സി​നെ ക​ണ്ട് പു​റ​ത്തേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് പ്ര​തി​ക​ൾ അ​തേ കാ​റി​ൽ ര​ക്ഷ​പ്പെ​ട്ടു. എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ ഡാ​ൻ​സാ​ഫ് ടീ​മും ചെ​ങ്ങ​മ​നാ​ട് പോ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ൽ 100 ഗ്രാം ​എംഡിഎം​എയാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ദേ​ശീ​യ പാ​ത​യി​ലൂ​ടെ വാ​ഹ​ന​ത്തി​ൽ എംഡിഎം​എ ക​ട​ത്തു​ന്നു​ണ്ടെ​ന്ന് പോ​ലീ​സി​ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ഹ​നം ക​രി​യാ​ട് ത​ട​ഞ്ഞു നി​ർ​ത്താ​ൻ ശ്ര​മി​ച്ചു. അ​മി​ത വേ​ഗ​ത്തി​ൽ പോ​ലീ​സി​ന്‍റെ ഇ​ട​യി​ല​ക്ക് വാ​ഹ​നം ഓ​ടി​ച്ചു ക​യ​റ്റി. സാ​ഹ​സി​ക​മാ​യാ​ണ് പോ​ലീ​സ് ഒ​ഴി​ഞ്ഞു മാ​റി​യ​ത്.

തു​ട​ർ​ന്ന് ദേ​ശീ​യ പാ​ത​യി​ൽ നി​ന്നും തി​രി​ഞ്ഞ് അ​തി​വേ​ഗ​ത്തി​ൽ പോ​യ വാ​ഹ​ന​ത്തെ പോ​ലീ​സ് പി​ന്തു​ട​ർ​ന്നു. ചെ​ങ്ങ​മ​നാ​ട് എ​ത്തി​യ​പ്പോ​ൾ രാ​സ​ല​ഹ​രി ബാ​ഗു​ൾ​പ്പ​ടെ പു​റ​ത്തേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ ശേ​ഷം വാ​ഹ​നം അ​പാ​യ​ക​ര​മാ​യ രീ​തി​യി​ൽ ഓ​ടി​ച്ചു പോ​വു​ക​യാ​യി​രു​ന്നു.

കൊ​ച്ചി​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട മ​യ​ക്കു​മ​രു​ന്ന് സം​ഘ​മാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സം​ഘ​ത്തെ തി​രി​ച്ച​റി​ഞ്ഞതായും ഉ​ട​നെ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.