കു​ടി​വെ​ള്ള ക്ഷാ​മം: അ​നി​ശ്ചി​ത​കാ​ല സ​ത്യഗ്ര​ഹ​വു​മാ​യി പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ
Tuesday, May 7, 2024 4:18 AM IST
ഉ​ദ​യം​പേ​രൂ​ർ: ഉ​ദ​യം​പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ വാ​ട്ട​ർ അ​ഥോ​റി​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ ഓ​ഫീ​സി​ന് മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല റി​ലേ സ​ത്യ​ഗ്ര​ഹ സ​മ​രം ആ​രം​ഭി​ച്ചു.

യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രാ​യ സ്മി​ത രാ​ജേ​ഷ്, എം.​ബി. ഷൈ​മോ​ൻ, ടി.​എ​ൻ. നി​മി​ൽ രാ​ജ്, നി​ഷ ബാ​ബു, ആ​നി അ​ഗ​സ്റ്റി​ൻ, ബി​നു ജോ​ഷി, സ്വ​ത​ന്ത്ര അം​ഗം എം.​കെ. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ സ​മ​രം ചെ​യ്യു​ന്ന​ത്.

ഉ​ദ​യം​പേ​രൂ​ർ പ​ഞ്ചാ​യ​ത്തി​ന് 35 ല​ക്ഷം ലി​റ്റ​ർ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​മെ​ന്ന തീ​രു​മാ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്നും പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണ ദി​വ​സം മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് തി​രി​ച്ചു​വി​ടു​ന്ന ശു​ദ്ധ​ജ​ല മോ​ഷ​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം.