വ​ധ​ശ്ര​മ​ക്കേ​സ് പ്ര​തി സ്റ്റേഷനിൽനിന്നും ഓ​ടിര​ക്ഷ​പ്പെ​ട്ടു
Wednesday, May 8, 2024 6:52 AM IST
പാ​റശാ​ല: വ​ധ​ശ്ര​മ കേ​സി​ലെ പ്ര​തി പോ​ലീ​സ് സ്റ്റേഷ​നി​ല്‍​നി​ന്നും ഓ​ടി ര​ക്ഷ​പ്പെ​ട്ടു. യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച​തു​ള്‍​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ആ​ല​മ്പാ​റ സ്വ​ദേ​ശി മി​ഥു​നാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ സ്റ്റേഷ​നി​ല്‍നി​ന്നു ര​ക്ഷ​പ്പെ​ട്ട​ത്.

വാ​ഹ​ന​ക്ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് പാ​റ​ശാ​ല ച​ന്ദ​ന​ക്ക​ട്ടി സ്വ​ദേ​ശി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലാ​ണ് ഇ​യാ​ളെ ഒ​ളി​വി​ല്‍​ക്ക​ഴി​ഞ്ഞ സ്ഥ​ല​ത്തു​നി​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത്.

സ്റ്റേഷ​നി​ലേ​ക്കു ക​യ​റ്റു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ള്‍ ര​ക്ഷ​പ്പെ​ട്ട​ത്. സ്റ്റേ​ഷ​നി​ല്‍​നി​ന്നും ഓ​ടി​യ ഇ​യാ​ള്‍ സ​മീ​പ​ത്തെ മൃ​ഗാ​ശു​പ​ത്രി​വ​ള​പ്പി​നു പി​ന്‍​ഭാ​ഗ​ത്തെ റെ​യി​ല്‍​വേ ട്രാ​ക്ക് വ​ഴി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സ് പി​ന്നാ​ലെ എങ്കി​ലും പി​ടി​കൂ​ടാ​നാ​യി​ല്ല.