യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യ: കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി
Tuesday, May 7, 2024 4:18 AM IST
ആ​ല​ങ്ങാ​ട്: യു​വാ​വ് വീ​ടി​നു​ള്ളി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്സേ​ന​ക്ക് പ​രാ​തി ന​ൽ​കി.

തി​രു​വാ​ല്ലൂ​ർ പാ​ല​ക്കാ​പ​റ​മ്പി​ൽ അ​ഭി​ജി​ത്തി(20)​നെ​യാ​ണ് വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തി​രു​വാ​ല്ലൂ​ർ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ബി​ജെ​പി നേ​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഭി​ജി​ത്തി​നെ മ​ർ​ദി​ച്ചി​രു​ന്നു.

ആ​ലു​വ വെ​സ്റ്റ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ട് നീ​തി ല​ഭി​ക്കാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്നു​ള്ള മ​നോ​വി​ഷ​മ​ത്താ​ലും, ബി​ജെ​പി നേ​താ​വി​ന്‍റെ ഭീ​ഷ​ണി​യെ തു​ട​ർ​ന്നു​മാ​ണ് അ​ഭി​ജി​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന് കു​ടും​ബം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ആ​ക്ഷ​ൻ കൗ​ൺ​സി​ൽ രൂ​പീ​ക​രി​ച്ച് തു​ട​ർ സ​മ​ര​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. മ​നാ​ഫ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സു​നി​ൽ തി​രു​വാ​ല്ലൂ​ർ, പി.​എ​സ്. സു​ബൈ​ർ​ഖാ​ൻ, കെ.​എ. അ​ൻ​ഷാ​ദ് എ​ന്നി​വ​രാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് റൂ​റ​ൽ എ​സ്പി ഉ​റ​പ്പ് ന​ൽ​കി​യ​താ​യി ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.