ക​ണ്ടെ​യ്‌​ന​ർ റോ​ഡി​ൽ കാ​ലി​ത്തീറ്റ​യു​മാ​യി വ​ന്ന ലോ​റി മ​റി​ഞ്ഞു
Tuesday, May 7, 2024 4:18 AM IST
ഏ​ലൂ​ർ: ചാ​ല​കു​ടി​യി​ൽ​നി​ന്നു കാ​ലി​ത്തീറ്റ​യു​മാ​യി വ​ന്ന ലോ​റി ഇ​ന്ന​ലെ ഏ​ലൂ​ർ ക​ണ്ടെ​യ്‌​ന​ർ റോ​ഡി​ൽ മ​റി​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ അ​മ്പ​ത് കി​ലോ​യു​ടെ 260 ചാ​ക്കു​മാ​യി വ​ന്ന ലോ​റി പാ​താ​ളം വ​ഴി എ​ട​യാ​ർ പ്രൈ​മ ക​മ്പ​നി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ആ​ള​പാ​യ​മി​ല്ല.

ക​ണ്ടെ​യ്ന​ർ റോ​ഡി​ലെ പ​ഴ​യ ആ​ന​വാ​തി​ൽ സി​ഗ്ന​ലി​ൽ ലോ​റി വ​ള​യ്ക്കു​ന്ന​തി​നി​ട​യി​ൽ ലോ​റി​യി​ലെ ലോ​ഡ് ഒ​രു വ​ശ​ത്തേ​ക്ക് ച​രി​ഞ്ഞ് ലോ​റി മ​റി​യു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ഈ ​സ​മ​യ​ത്ത് മ​റ്റ് വാ​ഹ​ന​ങ്ങ​ൾ സ​മീ​പ​ത്തി​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സ​മീ​പ​ത്തെ കേ​ര​ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ക​ണ്ടെ​യ്ന​ർ ഫ്രൈ​റ്റ് സ്റ്റേ​ഷ​നി​ലെ ഫോ​ർ​ക്ക്‌​ലി​ഫ്റ്റ് ഡ്രൈ​വ​ർ​മാ​രും തൊ​ഴി​ലാ​ളി​ക​ളും, ഏ​ലൂ​ർ സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള പോ​ലീ​സു​കാ​രും സ്ഥ​ല​ത്തെ​ത്തി.

ക​ണ്ടെ​യ്ന​ർ ഫ്രൈ​റ്റ് സ്റ്റേ​ഷ​നി​ലെ തൊ​ഴി​ലാ​ളി​ക​ൾ ചാ​ക്കു​ക​ൾ ലോ​റി​യി​ൽ നി​ന്നും ഇ​റ​ക്കി ഫോ​ർ​ക്ക് ലി​ഫ്റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വേ​റെ ലോ​റി​യി​ലേ​ക്ക് അ​ട്ടി​യി​ട്ട് മാ​റ്റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക്രെ​യി​നി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ലോ​റി നി​വ​ർ​ത്തി.

ഈ ​സ​മ​യ​ങ്ങ​ളി​ൽ സി​ഗ്ന​ൽ​വ​ഴി നാ​ല് ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഏ​ലൂ​ർ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ​താ​ഗ​ത ത​ട​സം നേ​രി​ടാ​തെ വ​ഴി തി​രി​ച്ചു​വി​ട്ടു. ഉ​ച്ച​യ്ക്ക് 12.30 തോ​ടേ​യാ​ണ് റോ​ഡി​ലെ ത​ട​സ​ങ്ങ​ൾ പൂ​ർ​ണ​മാ​യി നീ​ക്കം ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ത്.