യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; മൂന്നു പേർ അറസ്റ്റിൽ
Wednesday, May 8, 2024 5:00 AM IST
കോ​ത​മം​ഗ​ലം: മാ​തി​ര​പ്പി​ള്ളി​യി​ൽ യു​വാ​വി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ മൂ​ന്നു പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. മാ​തി​ര​പ്പി​ള്ളി ക്ഷേ​ത്ര​പ്പ​ടി ഭാ​ഗ​ത്ത് മേ​ലേ​ത്ത് മാ​ലി​ൽ അ​ൻ​സി​ൽ (32), കു​ള​പ്പു​റം സോ​ണി എ​ൽ​ദോ (52), ഇ​ഞ്ചൂ​ർ ഇ​ടി​യ​റ പു​ത്ത​ൻ​പു​ര​യി​ൽ ഷ​മീ​ർ (35) എ​ന്നി​വ​രെ​യാ​ണ് കോ​ത​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ള​വൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​നാ​ണ് അ​ക്ര​മ​ത്തി​നി​ര​യാ​യ​ത്.

ക​ഴി​ഞ്ഞ മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. പ​ണം ക​ടം കൊ​ടു​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഷാ​നി​ന്‍റെ വീ​ട്ടു​കാ​രോ​ട് അ​ൻ​സി​ൽ ഫോ​ണി​ൽ മോ​ശ​മാ​യി സം​സാ​രി​ച്ചി​രു​ന്നു. ഇ​തി​നെ​ക്കു​റി​ച്ച് ഷാ​ൻ ഫോ​ണി​ൽ വി​ളി​ച്ച് അ​ൻ​സി​ലി​നോ​ട് ചോ​ദി​ച്ചു.

ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ പ്ര​തി ഷാ​നെ മാ​തി​ര​പ്പി​ള്ളി പ​ള്ളി​പ്പ​ടി പാ​ല​ത്തി​ന് സ​മീ​പ​ത്തേ​ക്ക് വി​ളി​ച്ചു വ​രു​ത്തി.

തു​ട​ർ​ന്ന് ജീ​പ്പി​ലെ​ത്തി​യ പ്ര​തി​ക​ൾ കൈ​യി​ൽ ക​രു​തി​യി​രു​ന്ന ആ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​ൻ​സി​ലി​നെ​തി​രെ കോ​ത​മം​ഗ​ലം, ഊ​ന്നു​ക​ൽ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ആ​റ് കേ​സു​ക​ളു​ണ്ട്.

ഇ​ൻ​സ്പെ​ക്ട​ർ സി.​എ​ൽ. ഷാ​ജു, എ​സ്ഐ​മാ​രാ​യ ബൈ​ജു പി. ​ബാ​ബു, ഹ​രി​പ്ര​സാ​ദ്, പി.​വി. എ​ൽ​ദോ​സ്, റെ​ക്സ് പോ​ൾ തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.