വൈ​ദ്യു​തി ഉ​പ​യോ​ഗം കു​റ​യ്ക്കാ​ൻ കു​ട്ടി​പ്പോ​ലീ​സി​ന്‍റെ ബോ​ധ​വ​ത്ക​ര​ണം
Tuesday, May 7, 2024 4:18 AM IST
വൈ​പ്പി​ൻ: "മ​ക്ക​ളെ ഇ​നി ശ്ര​ദ്ധി​ക്ക​ണം കെ​ട്ടോ’, ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ ആ​വേ​ശം സ്റ്റൈ​ലി​ലു​ള്ള ഈ ​ഡ​യ​ലോ​ഗും ഈ ​സി​നി​മ​യി​ലെ ര​ങ്ക​ണ്ണ​ൻ വേ​ഷ​ത്തി​ലു​ള്ള ഫ​ഹ​ദി​ന്‍റെ ചി​ത്രം പ​തി​പ്പി​ച്ച ബ്രോ​ഷ​റു​മാ​യി ഒ​രു പ​റ്റം കു​ട്ടി പോ​ലീ​സു​കാ​ർ എ​ട​വ​ന​ക്കാ​ട് വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്.

എ​ന്തി​നെ​ന്നോ, കൊ​ടി​യ വേ​ന​ലി​ൽ വൈ​ദ്യു​തി ഉ​പ​യോ​ഗം കു​റ​ക്ക​ണ​മെ​ന്ന് ജ​ന​ങ്ങ​ളെ ബോ​ധ​വ​ൽ​ക്ക​രി​ക്കാ​ൻ. ഉ​പ​യോ​ഗം കൂ​ടി​യ​തോ​ടെ സം​സ്ഥാ​നം നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി മ​ന​സി​ലാ​ക്കി എ​ട​വ​ന​ക്കാ​ട് എ​സ്ഡി​പി​വൈ കെ​പി​എം ഹൈ​സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളാ​ണ് വീ​ട് വീ​ടാ​ന്ത​രം ക​യ​റി ഇ​റ​ങ്ങു​ന്ന​ത്.

തീ​യ​റ്റ​റു​ക​ളി​ൽ വ​ൻ ഹി​റ്റാ​യി ഇ​പ്പോ​ഴും പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന ആ​വേ​ശം സി​നി​മ​യു​ടെ സ്വാ​ധീ​ന​ത്തി​ലാ​ണ് ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് ഇ​ങ്ങി​നെ ഒ​രു മാ​ർ​ഗം അ​വ​ലം​ബി​ച്ച​ത​ത്രേ. സി​നി​മ​യി​ൽ ഫ​ഹ​ദ് ഇ​ട​ക്കി​ടെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന "എ​ടാ മോ​നെ‘ എ​ന്ന ഡ​യ​ലോ​ഗി​ൽ തു​ട​ങ്ങു​ന്ന ബ്രോ​ഷ​റി​ൽ വ​ൻ വൈ​ദ്യു​തി ഉ​പ​യോ​ഗ​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ പ​ക​ൽ മാ​ത്ര​മെ പ്ര​വ​ർ​ത്തി​ക്കാ​വു എ​ന്നാ​ണ് പ്ര​ധാ​ന​മാ​യി പ​റ​യു​ന്ന​ത്.

മാ​ത്ര​മ​ല്ല ആ​വ​ശ്യ​മു​ള്ള ലൈ​റ്റു​ക​ളും ഫാ​നു​ക​ളും മാ​ത്രം ഉ​പ​യോ​ഗി​ക്കാ​നും അ​ല്ലാ​ത്ത​വ ഓ​ഫ് ചെ​യ്യാ​നും കൂ​ടെ കു​ട്ടി പ്പോ​ലീ​സു​കാ​ർ ജ​ന​ങ്ങ​ളെ ബോ​ധ​വ​ൽ​ക്ക​രി​ക്കു​ന്നു​ണ്ട്. ഏ​താ​യാ​ലും സി​നി​മ ഹി​റ്റാ​യ​തു​പോ​ലെ ഇ​പ്പോ​ൾ വ്യ​ത്യ​സ്ഥ​മാ​യ രീ​തി​യി​ലു​ള്ള ബോ​ധ​വ​ത്ക​ര​ണ​വും നാ​ട്ടി​ൽ ഹി​റ്റാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.