ഗൃ​ഹ​നാ​ഥ​ൻ പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ
Wednesday, May 8, 2024 3:46 AM IST
മൂ​ല​മ​റ്റം: ഗൃ​ഹ​നാ​ഥ​നെ പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മൂ​ല​മ​റ്റം ക​ണ്ണി​ക്ക​ൽ നെ​ല്ലി​പ്പി​ള്ളി​ൽ ബേ​ബി (സ്റ്റാ​ൻ​ലി- 55) ആ​ണ് മ​രി​ച്ച​ത്. മ​ണ​പ്പാ​ടി​യി​ൽ താ​മ​സി​ക്കു​ന്ന ബേ​ബി മൂ​ല​മ​റ്റ​ത്ത് ഹാ​ർ​ഡ്‌വെ​യ​ർ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെത്തി ആ​ഹാ​രം ക​ഴി​ച്ച ശേ​ഷം പ​തി​വു പോ​ലെ മ​ണ​പ്പാ​ടി​ഭാ​ഗ​ത്ത് പു​ഴ​യി​ൽ കു​ളി​ക്കാ​ൻ പോ​യി​രു​ന്നു. തി​രി​കെ എ​ത്താ​ത്ത​തി​നെത്തു​ട​ർ​ന്ന് ഭാ​ര്യ​യും അ​യ​ൽ​വാ​സി​ക​ളും ചേ​ർ​ന്ന് അ​ന്വേ​ഷി​ച്ച് ചെ​ന്ന​പ്പോ​ൾ വെ​ള്ള​ത്തി​ൽ കി​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി.

കാ​ഞ്ഞാ​ർ സി​ഐ വി.​ആ​ർ.​ സു​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മി​നി. മ​ക​ൾ: സോ​ണി​യ.