തിരുനാൾ
Wednesday, May 8, 2024 4:40 AM IST
ചെ​ട്ടി​ക്കാ​ട് പള്ളിയിൽ ഊ​ട്ടുതി​രു​നാ​ളി​ന് കൊ​ടി​യേറി

കൊടുങ്ങല്ലൂർ: ചെ​ട്ടി​ക്കാ​ട് വിശു ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തീ​ർ​ഥാട​ന കേ​ന്ദ്ര​ത്തി​ൽ മേ​യ് 14 നു ​ന​ട​ക്കു​ന്ന ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ഊ​ട്ടുതി​രു​നാ​ളി​ന് ക​ണ്ണൂ​ർ രൂ​പ​ത മെ​ത്രാ​ൻ ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല കൊ​ടി​യേറ്റി. ഈ ​സ​മ​യം കൊ​ടി​മ​ര​ത്തി​നു ചു​റ്റു​മാ​യി വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ജീ​വി​ത​ത്തി​ലെ അ​ത്ഭു​ത​ങ്ങ​ളു​ടെ നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളും മാ​ലാ​ഖ​മാ​രും വ​ർ​ണവ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ കു​ട്ടി​ക​ളും ക്രൈ​സ്തവ പാ​ര​മ്പ​ര്യ​വേ​ഷം ധ​രി​ച്ച​വ​രും വ​ർ​ണബ​ലൂ​ണു​ക​ളും കൊ​ടി​യേ​റ്റത്തി​നു പ​കി​ട്ടേ​കി.

തു​ട​ർ​ന്ന് ബിഷപ്പിന്‍റെ മു​ഖ്യ​കാ​ർ​മിക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലിയും ​വ​ച​നപ്ര​ഘോ​ഷ​ണ​വും ന​ട​ന്നു. രാ​വി​ലെ 6.15 മു​ത​ൽ വൈ​കി​ട്ട് 6.30വ​രെ തു​ട​ർ​ച്ച​യാ​യി ദി​വ്യ​ബ​ലി, നൊ​വേ​ന, ആ​രാ​ധ​ന എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു.

14 നാ​ണ് ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ഊ​ട്ടു തി​രു​നാ​ൾ. രാ​വി​ലെ 10.15 ന് ​കോ​ട്ട​പ്പു​റം രൂ​പ​ത മെ​ത്രാ​ൻ ഡോ. അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ ഊട്ടുനേ​ർ​ച്ച ആ​ശീർ​വ​ദി​ക്കും. തു​ട​ർ​ന്ന് ബിഷപ്പിന്‍റെ മു​ഖ്യകാ​ർ​മിക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​യി​ൽ ഫാ. ​നെ​ൽ​സ​ൻ ജോ​ബ് വ​ച​ന സ​ന്ദേ​ശം ന​ൽ​കും. തീ​ർ​ഥാ​ട​ക​ർ​ക്കാ​യി വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ ചെ​യ്തി​ട്ടു​ള്ള​താ​യി റെ​ക്​ട​ർ റവ. ഡോ. ​ബെ​ന്നി വാ​ഴ​ക്കൂ​ട്ട​ത്തി​ൽ, ഫാ. ​അ​ജ​യ് ആ​ന്‍റണി പു​ത്ത​ൻപ​റ​മ്പി​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.

മ​ലേ​ക്കു​രി​ശ് പ​ള്ളി​യി​ൽ

കി​ഴ​ക്ക​മ്പ​ലം: പ​ള്ളി​ക്ക​ര മ​ലേ​ക്കു​രി​ശ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ​ന്മാ​രാ​യ മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും മാ​ർ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ​യും ചാ​ത്തു​രു​ത്തി​ൽ മാ​ർ ഗ്രി​ഗോ​റി​യോ​സ് തി​രു​മേ​നി​യു​ടെ​യും ഓ​ർ​മ​പ്പെ​രു​ന്നാ​ൾ 8 മു​ത​ൽ 10 വ​രെ തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

ഇ​ന്ന് രാ​വി​ലെ 7ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 8.30ന് ​കൊ​ടി​യേ​റ്റ്, വൈ​കി​ട്ട് 6.30ന് ​തീ​ർ​ഥാ​ട​ക​ർ​ക്ക് സ്വീ​ക​ര​ണം, 7 ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന, പ്ര​സം​ഗം- കു​ര്യാ​ക്കോ​സ് മാ​ർ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത.