കൊച്ചി: തീര്‍ഥാടന കേന്ദ്രമായ ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാൾ നാളെ കൊടിയേറും. മേയ് മൂന്ന്, നാല് തീയതികളിലാണു പ്രധാന തിരുനാള്‍. നാളെ വൈകുന്നേരം 5.30 നു വികാരി ഫാ. ആന്റണി മടത്തുംപടി കൊടിയേറ്റ് നിര്‍വഹിക്കും.
പരമ്പരാഗതമായ ചടങ്ങുകളോടെയാണു കൊടിയേറ്റ് നടക്കുക. തുടര്‍ന്നു ദിവ്യബലി. മേയ് ഒന്നിനു വൈകുന്നേരം നാലരയ്ക്കു വിശുദ്ധന്റെ തിരുസ്വരൂപം പള്ളിയില്‍ നിന്നു പുറത്തേക്ക് എഴുന്നള്ളിക്കും.
തുടര്‍ന്ന് ലദീഞ്ഞ്, നൊവേന, ദിവ്യബലി. രണ്ടിന് രാവിലെ ഏഴിന് ലൈത്തോരന്മാരുടെ വാഴ്ച, ദിവ്യബലി, പ്രസുദേന്തി തെരഞ്ഞെടുപ്പ്. വേസ്പര ദിനമായ മൂന്നിന് രാവിലെ പത്തിന് ആഘോഷമായ പാട്ടുകുര്‍ബാന, പ്രസംഗം. വൈകുന്നേരം 4.30ന് വേസ്പര. തുടര്‍ന്ന് പട്ടണപ്രദക്ഷിണം.
പ്രധാന തിരുനാള്‍ ദിനമായ നാലിനു 10.30 നു ആഘോഷമായ പാട്ടുകുര്‍ബാന, പ്രസംഗം, വൈകുന്നേരം 3.30 ന് ദിവ്യബലി, പട്ടണപ്രദക്ഷിണം, രാത്രി 10.30 നു തിരുസ്വരൂപം പള്ളിയിലേക്ക് എടുത്ത് വയ്ക്കും. മേയ് 10, 11 തീയതികളിലാണ് എട്ടാമിടം.
കോഴിനേര്ച്ചയാണു പള്ളിയിലെ പ്രധാന വഴിപാട്. തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കൈക്കാരന്മാരായ ജോസുകുട്ടി പള്ളിപ്പാടന്‍, ജോയ് കളമ്പാടന്‍, പ്രസുദേന്തി മാര്ട്ടിന് കണ്ടത്തില്‍, പബ്ലിസിറ്റി കണ്‍വീനര്‍ പോള്‍സണ്‍ കോയിത്തറ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.