ഷി​ക്കാ​ഗോ​യി​ല്‍ നൃ​ത്ത സം​ഗീ​ത വി​രു​ന്നും താ​ര​നി​ശ​യും മേ​യ് ഒന്പതിന്
Thursday, April 3, 2025 7:25 AM IST
ബെ​ഞ്ച​മി​ന്‍ തോ​മ​സ്
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ​യി​ലെ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നൃ​ത്ത, സം​ഗീ​ത വി​രു​ന്നും താ​ര​നി​ശ​യും (മ​ല​ങ്ക​ര സ്റ്റാ​ര്‍ നൈ​റ്റ് 2025) മേ​യ് ഒന്പതിന് ഏഴിന് ​നേ​പ്പ​ര്‍​വി​ല്‍ യെ​ല്ലോ ബോ​ക്സ് തി​യ​റ്റ​റി​ല്‍ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു.

റീ​മ ക​ല്ലി​ങ്ക​ല്‍, നി​ഖി​ല വി​മ​ല്‍, അ​പ​ര്‍​ണ ബാ​ല​മു​ര​ളി എ​ന്നീ സി​നി​മാ​താ​ര​ങ്ങ​ളു​ടെ നൃ​ത്ത സം​ഗീ​ത​മേ​ള​യും, ജോ​ബ് കു​ര്യ​ന്, അ​ന്‍​ജു ജോ​സ​ഫ് എ​ന്നി​വ​രു​ടെ സം​ഗീ​ത ക​ലാ​വി​രു​ന്നും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ​ഷി​ക്കാ​ഗോ​യി​ല്‍ ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​നൃ​ത്ത സം​ഗീ​ത മേ​ള ഈ​വ​ര്‍​ഷ​ത്തെ ആ​ദ്യ​ത്തെ സ്റ്റേ​ജ് ഷോ ​ആ​ണെ​ന്നു​ള്ള​തും ശ്ര​ദ്ധേ​യ​മാ​ണ്.



മാ​ര്‍​ച്ച് 30ന് ​എ​വ​ന്‍​സ്റ്റ​ണി​ലു​ള്ള മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ല്‍ വ​ച്ച് ടി​ക്ക​റ്റ് വി​ല്‍​പ​ന​യു​ടെ കി​ക്കോ​ഫ് ന​ട​ത്ത​പ്പെ​ട്ടു. ഇ​ട​വ​ക വി​കാ​രി ഫാ. ​ജെ​റി മാ​ത്യു ആ​ദ്യ​ത്തെ ടി​ക്ക​റ്റ്, ഗോ​ള്‍​ഡ് സ്പോ​ണ്‍​സ​റാ​യ രാ​ജു വി​ന്‍​സെ​ന്‍റിന് ന​ല്‍​കി​ക്കൊ​ണ്ടാ​ണ് ഉ​ദ്ഘാ​ട​ന ക​ര്‍​മ്മം നി​ര്‍​വ​ഹി​ച്ച​ത്. ഇ​ട​വ​ക സെ​ക്ര​ട്ട​റി ബെ​ഞ്ച​മി​ന്‍ തോ​മ​സ് പ്രോ​ഗ്രാ​മി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ണ​ങ്ങ​ള്‍ ന​ല്‍​കി.


ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ല്‍ ഷി​ക്കാ​ഗോ​യി​ലെ സ​ഹൃ​ദ​യ​രാ​യ ഏ​വ​രും ഈ ​ഇ​ട​വ​ക​യ്ക്ക് ന​ല്‍​കി​യി​ട്ടു​ള്ള സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ള്‍ തു​ട​ര്‍​ന്നും ന​ല്‍​ക​ണ​മെ​ന്ന് പ്രോ​ഗ്രാം കോ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ര​ഞ്ച​ന്‍ തോ​മ​സും രാ​ജു വി​ന്‍​സെ​ന്‍റും അ​ഭ്യ​ര്‍​ഥി​ച്ചു.

ഫാ. ​ജെ​റി മാ​ത്യു​വും ഇ​ട​വ​ക ചു​മ​ത​ല​ക്കാ​രും ഈ ​മെ​ഗാ​ഷോ​യി​ലേ​ക്ക് ക​ലാ സ്നേ​ഹി​ക​ളാ​യ നി​ങ്ങ​ള്‍ ഓ​രോ​രു​ത്ത​രേ​യും ഹൃ​ദ​യ​പൂ​ര്‍​വം സ്വാ​ഗ​തം ചെ​യ്തു.

ടി​ക്ക​റ്റി​നും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കും ബെ​ഞ്ച​മി​ന്‍ തോ​മ​സ് (847 529 4600), ര​ഞ്ച​ന്‍ ഏ​ബ്ര​ഹാം (847 287 0661), രാ​ജു വി​ന്‍​സെ​ന്‍റ് (630 890 7124).