ഇ​ന്ത്യ​ൻ വം​ശ​ജ​ൻ കാ​ഷ് പ​ട്ടേ​ൽ എ​ഫ്ബി​ഐ ഡ​യ​റ​ക്‌​ട​ർ
Saturday, February 22, 2025 12:52 PM IST
പി.പി. ചെറിയാൻ
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് ഫെ​ഡ​റ​ൽ ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷന്‍റെ (എ​ഫ്ബി​ഐ)​ ഡ​യ​റ​ക്ട​റാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ കാ​ഷ് പ​ട്ടേ​ൽ ചു​മ​ത​ല​യേ​റ്റു. ഭ​ഗ​വ​ത്ഗീ​ത​യി​ൽ കൈ​വ​ച്ചാ​ണ് കാ​ഷ് പ​ട്ടേ​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.

സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 49നെതിരേ 51വോട്ടുകളാണ് പട്ടേൽ നേടിയത്. വാ​ഷിം​ഗ്ട​ണി​ലാ​യി​രു​ന്നു സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ്. സ​ഹോ​ദ​രി, ഭാ​ര്യ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് പ​ട്ടേ​ൽ ച​ട​ങ്ങി​നെ​ത്തി​യ​ത്.

ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സൗ​ഭാ​ഗ്യ​മാ​ണ് ഇ​തെ​ന്ന് പ​ട്ടേ​ൽ പ്ര​തി​ക​രി​ച്ചു. ത​നി​ക്കു ല​ഭി​ച്ച അ​വ​സ​ര​ത്തി​ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നോ​ട് പ​ട്ടേ​ൽ ന​ന്ദി പ​റ‌​ഞ്ഞു. എ​ഫ്ബി​ഐ ഏ​ജ​ന്‍റു​മാ​ർ​ക്കി​ട​യി​ൽ പ​ട്ടേ​ലി​ന് ഉ​ണ്ടാ​യി​രു​ന്ന പി​ന്തു​ണ ചൂ​ണ്ടി​ക്കാ​ട്ടി ട്രം​പ് പ​ട്ടേ​ലി​ന്‍റെ നി​യ​മ​ന​ത്തെ പ്ര​ശം​സി​ച്ചു.


ആ​ദ്യ ട്രം​പ് സ​ര്‍​ക്കാ​രി​ല്‍ നാ​ഷ​ണ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ്, പ്ര​തി​രോ​ധ​വ​കു​പ്പ് എ​ന്നി​വ​യു​ടെ ഉ​പ​ദേ​ഷ്ടാ​വാ​യി​രു​ന്നു. 1980ല്‍ ​ന്യൂ​യോ​ര്‍​ക്കിൽ ജനിച്ച കാ​ഷി​ന്‍റെ കു​ടും​ബ​വേ​രു​ക​ള്‍ ഗു​ജ​റാ​ത്തി​ലാ​ണ്.

റി​ച്ച്‌​മെ​ന്‍റ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്ന് ക്രി​മി​ന​ല്‍ ജ​സ്റ്റി​സ്, റേ​സ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്ന് നി​യ​മ​ബി​രു​ദം എ​ന്നി​വ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ള​ജ് ല​ണ്ട​നി​ല്‍​നി​ന്ന് അ​ന്താ​രാ​ഷ്ട്ര​നി​യ​മ​ത്തി​ലും പ​ട്ടേ​​ൽ ബി​രു​ദം നേ​ടി​യി​ട്ടു​ണ്ട്.