ധ​ന​സ​ഹാ​യം കൈ​മാ​റി കോ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ണ്‍​സാ ദേ​വാ​ല​യം
Wednesday, January 1, 2025 3:55 PM IST
ബി​നോ​യി സെ​ബാ​സ്റ്റ്യ​ന്‍
ഡാ​ള​സ്: കോ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ണ്‍​സാ സീ​റോ​മ​ല​ബാ​ര്‍ കാ​ത്ത​ലി​ക് ദേ​വാ​ല​യ​ത്തി​ലെ അ​ല്‍​ഫോ​ണ്‍​സാ​മ്മ​യു​ടെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് സ​മാ​ഹ​രി​ച്ച ധ​ന​സ​ഹാ​യം ഷി​ക്കാ​ഗോ രൂ​പ​താ​ധ്യക്ഷ​ന്‍ മാ​ര്‍ ജോ​യ് ആ​ല​പ്പാ​ട്ട് കേ​ര​ള​ത്തി​ലെ ക​പ്പൂ​ച്ചി​ന്‍ സ​ഭാം​ഗ​മാ​യ ഫാ. ​ടോം ക​ണ്ണ​ന്താ​ന​ത്തി​നും സി​എം​ഐ സ​ഭാം​ഗ​മാ​യ ഷി​ജോ ചു​ര​ക്ക​ലി​നും ഇ​ര്‍​വിം​ഗ് ഇ​ന്ത്യ വ​ണ്‍​ഓ​വ​ണ്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കൈ​മാ​റി.

ഇ​ടു​ക്കി​യി​ല്‍ ഫാ. ​ജി​ജോ കു​ര്യ​ന്‍റെ നേ​ത്യ​ത്വ​ത്തി​ല്‍ ഭ​വ​ന​ര​ഹി​ത​ര്‍​ക്കാ​യി ന​ട​ത്തു​ന്ന നാ​ടു​കാ​ണി ഭ​വ​ന​ദാ​ന പ​ദ്ധ​തി​ക്കാ​യും പാ​ല​ക്കാ​ട് പാ​ല​ന ഹോ​സ്പി​റ്റ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന ഡ​യാ​ല​സീ​സ് സെ​ന്‍റ​റി​നു​വേ​ണ്ടി​യും അ​മ്പ​തു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്കാ​ണ് കൈ​മാ​റി​യ​ത്. ഇ​തോ​ടൊ​പ്പം വൈ​ദീ​ക​വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​ന​സ​ഹാ​യ​വും കൈ​മാ​റി.




ആ​ധു​നിക കാ​ല​ഘ​ട്ട​ത്തി​ല്‍ ദേ​വാ​ല​യ​ങ്ങ​ളി​ലെ ആ​ഘോ​ഷ​ങ്ങ​ളി​ല്‍ മാ​ത്ര​മൊ​തു​ങ്ങി നി​ല്‍​ക്കു​ന്ന ഇ​ട​വ​ക പെ​രു​ന്നാ​ളു​ക​ള്‍​ക്ക് അ​ല്‍​ഫോ​ണ്‍​സാ​മ്മ​യു​ടെ ഈ ​തി​രു​നാ​ള്‍ ഒ​രു മാ​തൃ​ക​യാ​ക​ണ​മെ​ന്ന് മാ​ര്‍ ജോ​യ് ആ​ല​പ്പാ​ട്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു.



എ​ഴു​പ​ത്തി​ര​ണ്ടു സ​ഭാം​ഗ​ങ്ങ​ള്‍ സം​യു​ക്ത​മാ​യി ചേ​ര്‍​ന്നു നേ​തൃ​ത്വ​മേ​കി​യ തി​രു​നാ​ളി​ന്‍റെ കോഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യി പ്ര​വ​ര്‍​ത്തി​ച്ച​ത് ജോ​ജോ കോ​ട്ട​യ്ക്ക​ലും അ​ജോ​മോ​ന്‍ ജോ​സ​ഫു​മാ​ണ്.