15 വ​ർ​ഷ​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യി "വൈ​റ്റ്' ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ച് ന്യൂ​യോ​ർ​ക്ക്
Sunday, December 29, 2024 10:53 PM IST
പി.​പി. ചെ​റി​യാ​ൻ
ന്യൂ​യോ​ർ​ക്ക്: 15 വ​ർ​ഷ​ത്തി​നുശേ​ഷം ആ​ദ്യ​ത്തെ "വൈ​റ്റ്' ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ച് ന്യൂ​യോ​ർ​ക്ക് ന​ഗ​രം. 2009ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ന​ഗ​രം വൈ​റ്റ് ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കു​ന്ന​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ ഏഴോടെ സെ​ൻ​ട്ര​ൽ പാ​ർ​ക്കി​ൽ ഒ​രു ഇ​ഞ്ച് വ​രെ മ​ഞ്ഞു​വീ​ഴ്ച​യു​ണ്ടാ​യ​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.


ക്രി​സ്മ​സ് രാ​വി​ലെ ഏഴിന് ഒ​രു ഇ​ഞ്ചോ അ​തി​ൽ കൂ​ടു​ത​ലോ മ​ഞ്ഞു​വീ​ഴ്ച​യു​ണ്ടെ​ങ്കി​ൽ ദേ​ശീ​യ കാ​ലാ​വ​സ്ഥാ കേ​ന്ദ്രം അ​തി​നെ വൈ​റ്റ് ക്രി​സ്മ​സാ​യി ക​ണ​ക്കാ​ക്കു​ന്നു.

2009ൽ ​ര​ണ്ട് ഇ​ഞ്ച് മ​ഞ്ഞു​വീ​ഴ്ച ഉ​ണ്ടാ​യി​രു​ന്നു. 2017ലും 2003ലും ക്രി​സ്മ​സി​ന് നേ​രി​യ മ​ഞ്ഞു​വീ​ഴ്ച ഉ​ണ്ടാ​യി​രു​ന്നു.