മൻമോഹൻ സിംഗിന്‍റെ വിയോഗത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ അനുശോചനം രേഖപ്പെടുത്തി
Thursday, January 2, 2025 6:09 AM IST
പി.പി. ചെറിയാൻ
വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​ന്ത്യ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ വി​യോ​ഗ​ത്തി​ൽ യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. യു​എ​സ് - ഇ​ന്ത്യ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ ഡോ. ​മ​ൻ​മോ​ഹ​ൻ സിംഗ് ഒ​രു പ്ര​ധാ​ന പ​ങ്കുവ​ഹി​ച്ച വ്യ​ക്തി​യാ​ണെ​ന്ന് ബ്ലി​ങ്ക​ൻ വി​ശേ​ഷി​പ്പി​ച്ചു.

മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ വേ​ർ​പാ​ടി​ൽ ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക ഞ​ങ്ങ​ളു​ടെ ആ​ത്മാ​ർ​ഥ​മാ​യ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു എന്ന് ബ്ലി​ങ്ക​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. യു​എ​സ് - ഇ​ന്ത്യ സി​വി​ൽ ആ​ണ​വ സ​ഹ​ക​ര​ണ ഉ​ട​മ്പ​ടി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ങ്ക് എ​ടു​ത്തു​കാ​ണി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​നെ പ്ര​ശം​സി​ച്ചു.


അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക പ​രി​ഷ്കാ​ര​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ ദ്രു​ത​ഗ​തി​യി​ലു​ള്ള വ​ള​ർ​ച്ച​യ്ക്ക് പ്രേ​ര​ണ​യാ​യി. ഡോ. ​സിം​ഗി​ന്‍റെ വേ​ർ​പാ​ടി​ൽ ഞ​ങ്ങ​ൾ ദുഃ​ഖി​ക്കു​ന്നു, അ​മേ​രി​ക്ക​യെ​യും ഇ​ന്ത്യ​യെ​യും കൂ​ടു​ത​ൽ അ​ടു​പ്പി​ക്കു​ന്ന​തി​നു​ള്ള അ​ദ്ദേ​ഹ​ത്ത​ന്‍റെ പ​ങ്ക് എ​ന്നും ഓ​ർ​ക്കു​മെ​ന്ന് ആ​ന്‍റ​ണി ബ്ലി​ങ്ക​ൻ പ​റ​ഞ്ഞു.