ന​ട​ൻ പ്രേം​പ്ര​കാ​ശി​ന് ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് പു​ര​സ്കാ​രം
Tuesday, December 31, 2024 3:39 PM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ എ​ജ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​റും കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സും ചേ​ർ​ന്ന് സി​നി​മ - സീ​രി​യ​ൽ ന​ട​ൻ പ്രേം ​പ്ര​കാ​ശി​ന് ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും. മ​ല​യാ​ള സി​നി​മ, സീ​രി​യ​ൽ മേ​ഖ​ല​യി​ലെ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്ക് ആ​ണ് പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്.

ജ​നു​വ​രി നാ​ലി​ന് വൈ​കു​ന്നേ​രം ആ​റി​ന് ഗാ​ർ​ല​ൻ​ഡ് സെ​ന്‍റ് തോ​മ​സ് കാ​ത്ത​ലി​ക് ച​ർ​ച്ചി​ൽ ന​ട​ക്കു​ന്ന കേ​ര​ള അ​സോ​സി​യേ​ഷ​ന്‍റെ ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷ വേ​ദി​യി​ൽ വ​ച്ച് പു​ര​സ്കാ​രം ന​ൽ​കും.

ഡാ​ള​സി​ലെ മ​ല​യാ​ളി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ എ​ജ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് ഷി​ജു അ​ബ്ര​ഹാം‌, ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.


ക​ഴി​ഞ്ഞ 56 വ​ർ​ഷ​മാ​യി നി​ർ​മാ​താ​വ്, ന​ട​ൻ, ഗാ​യ​ക​ൻ എ​ന്നീ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ദ്ദേ​ഹം ഇ​രു​പ​ത്തി​യ​ഞ്ചോ​ളം സീ​രി​യ​ലു​ക​ളി​ലും നൂ​റി​ൽ പ​രം സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ക്കു​ക​യും ചെ​യ്തു. പി​ന്ന​ണി ഗാ​യ​ക​ൻ കൂ​ടി​യാ​ണ് അ​ദ്ദേ​ഹം. ഇ​തി​നോ​ട​കം ധാ​രാ​ളം പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.