സ​ഹ​പാ​ഠി​യു​ടെ ആ​ടി​നെ വി​ഷം കൊ​ടു​ത്ത് കൊ​ന്നു കേ​സി​ൽ കൗമാരക്കാരി അ​റ​സ്റ്റി​ൽ
Thursday, January 2, 2025 8:03 AM IST
പി ​പി ചെ​റി​യാ​ൻ
ടെ​ക്സ​സ്: സ​ഹ​പാ​ഠി​യു​ടെ ആ​ടി​നെ വി​ഷം കൊ​ടു​ത്ത് കൊ​ന്ന കേ​സി​ൽ ടെ​ക്സ​സി​ലെ ഹൈ​സ്കൂ​ൾ ചി​യ​ർ ലീ​ഡ​ർ അ​റ​സ്റ്റി​ൽ. സം​ഭ​വ​ത്തി​ൽ ഓ​ബ്രി വാ​ൻ​ലാ​ൻ​ഡി​ങ്ഹാം (17) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​ൽ​ബ​ർ​ഷ​യി​ലെ ഹോ​ട്ട​ലി​ൽ തീ​പി​ടി​ത്തം; വ​ൻ നാ​ശ​ന​ഷ്ടം​ഒ​ക്ടോ​ബ​ർ 23നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. വി​ഷ കീ​ട​നാ​ശി​നി കു​ത്തി​വ​ച്ചാ​ണ് ആ​റ് മാ​സം പ്രാ​യ​മാ​യ ആ​ടി​നെ ഓ​ബ്രി കൊ​ന്ന​ത്.


കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ ഓ​ബ്രി​യെ 5,000 ഡോ​ള​ർ ബോ​ണ്ടി​ൽ വി​ട്ട​യ​ച്ചു.​ ജ​നു​വ​രി 15ന് ​കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ അ​റി​യി​ച്ചി​ട്ടു​ണ്ട്. ര​ണ്ട് വ​ർ​ഷം വ​രെ ത​ട​വും 10,000 ഡോ​ള​ർ പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ് ഓ​ബ്രി ചെ​യ്തി​രി​ക്കു​ന്ന​ത്.