എം.​ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ലാ​ന ഭ​ര​ണ​സ​മി​തി അ​നു​ശോ​ചി​ച്ചു
Tuesday, December 31, 2024 12:02 PM IST
ന്യൂ​യോ​ർ​ക്ക്: ലോ​ക പ്ര​ശ​സ്ത സ​ഹി​ത്യ​കാ​ര​നും ജ്ഞാ​ന​പീ​ഠം പു​ര​സ്കാ​ര ജേ​താ​വു​മാ​യ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ നി​ര്യാ​ണ​ത്തി​ൽ ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക(​ലാ​ന) ഭ​ര​ണ​സ​മി​തി അ​ഗാ​ധ​മാ​യ ദുഃ​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തി.

മ​ല​യാ​ള സാ​ഹി​ത്യ​ത്തെ ലോ​ക​നി​ല​വാ​ര​ത്തി​ൽ എ​ത്തി​ക്കു​ന്ന​തി​ൽ പ​ങ്കു​വ​ഹി​ച്ച എ​ഴു​ത്തു​കാ​രി​ൽ പ്ര​മു​ഖ​നാ​യി​രു​ന്നു എം.​ടി. നോ​വ​ലി​സ്റ്റ്‌, ക​ഥാ​കൃ​ത്ത്, തി​ര​ക്ക​ഥാ​കൃ​ത്ത്‌, ച​ല​ച്ചി​ത്ര​സം​വി​ധാ​യ​ക​ൻ, നാ​ട​ക​കൃ​ത്ത് എ​ന്നീ നി​ല​ക​ളി​ൽ പ്ര​ശ​സ്ത​നാ​യി​രു​ന്നു.


അ​ധ്യാ​പ​ക​ൻ, പ​ത്രാ​ധി​പ​ൻ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു. ഏ​ഴു പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട സാ​ഹി​ത്യ​ജീ​വി​ത​ത്തി​നി​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ എം.​ടി​യെ തേ​ടി​യെ​ത്തി.

2014ൽ ​കേ​ര​ള​ത്തി​ൽ വ​ച്ച് ന​ട​ന്ന ലാ​ന​യു​ടെ കേ​ര​ള സ​മ്മേ​ള​ന​ത്തി​ൽ എം.​ടി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തി​രു​ന്നു. അ​തി​ന്‍റെ ദി​പ്ത​മാ​യ ഓ​ർ​മ​ക​ൾ ലാ​ന അം​ഗ​ങ്ങ​ൾ ഇ​പ്പോ​ഴും മ​ന​സി​ൽ സൂ​ക്ഷി​ക്കു​ന്നു.