പെ​ന്‍​സി​ല്‍​വേ​നി​യ പി​ടി​ച്ചാ​ല്‍ വൈ​റ്റ്ഹൗ​സ് പോ​രും
Monday, November 4, 2024 11:06 AM IST
പി.​​​​ടി. ചാ​​​​ക്കോ
വാ​​​​ഷിം​​​​ഗ്ട​​​​ണ്‍ ഡി​​​​സി​​​​: 2020ലെ ​​​​അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ രാ​​​​ജ്യ​​​​ത്തെ മു​​​​ൾ​​​​മു​​​​ന​​​​യി​​​​ല്‍ നി​​​​ര്‍​ത്തി​​​​യ​​​​ത് പെ​​​​ന്‍​സി​​​​ല്‍​വേ​​​​നി​​​​യ​​​യാ​​​​ണ്. ന​​​​വം​​​ബ​​​ർ മൂ​​​ന്നി​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​ഴി​​​​ഞ്ഞ് പെ​​​​ന്‍​സി​​​​ല്‍​വേ​​​​നി​​​​യ​​​​യി​​​​ല്‍ വോ​​​​ട്ട് എ​​​​ണ്ണി​​​​ത്തീ​​​​ര്‍​ന്ന​​​​ത് ന​​​​വം​​​ബ​​​ർ ഏ​​​ഴി​​​ന്.

19 ​ഇ​​​​ല​​​ക്‌​​​ട​​​റ​​​ൽ വോ​​​​ട്ട് ഇ​​​​വി​​​​ടെ​​​​നി​​​​ന്നു ല​​​​ഭി​​​​ച്ച​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്നാ​​​​ണ് ബൈ​​​​ഡ​​​​ന്‍ 270 എ​​​​ന്ന ക​​​​ട​​​​മ്പ ക​​​​ട​​​​ന്ന് പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യ​​​​ത്. മി​​​​ഷി​​​​ഗ​​​​ണ്‍, വി​​​​സ്‌​​​​കോ​​​​ൺ​​​സി​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യ ചാ​​​​ഞ്ചാ​​​​ടു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ അ​​​​ന്തി​​​​മ​​​ഫ​​​​ലം അ​​​​പ്പോ​​​​ഴും പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​രു​​​​ന്നി​​​​ല്ല.

കോ​വി​ഡി​നെ​ത്തു​ട​ര്‍​ന്ന് 38% ആ​ളു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യ പോ​സ്റ്റ​ല്‍ വോ​ട്ടും മു​ൻ​കൂ​ർ വോ​ട്ടും എ​ണ്ണി​ത്തീ​രാ​ന്‍ വൈ​കി​യ​താ​ണ് രാ​ജ്യ​ത്തെ ഉ​ദ്വേ​ഗ​ത്തി​ലാ​ക്കി​യ​ത്. 2016ല്‍ ​പോ​സ്റ്റ​ല്‍ വോ​ട്ട് വെ​റും 4% ആ​യി​രു​ന്നു. വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ​ശേ​ഷ​മേ പോ​സ്റ്റ​ല്‍ വോ​ട്ട് എ​ണ്ണാ​വൂ എ​ന്ന് പെ​ന്‍​സി​ല്‍​വേ​നി​യ​യി​ലും മ​റ്റു ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ലും നി​യ​മ​മു​ണ്ടാ​യി​രു​ന്നു.

ഇ​ത്ത​വ​ണ മ​ത്സ​രം എ​ത്ര ക​ടു​ത്താ​ലും ച​രി​ത്രം ആ​വ​ര്‍​ത്തി​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. ചാ​ഞ്ചാ​ടു​ന്ന മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലും മു​ൻ​കൂ​ർ വോ​ട്ടും പോ​സ്റ്റ​ല്‍ വോ​ട്ടും നേ​ര​ത്തേ എ​ണ്ണാ​ന്‍ നി​യ​മ​ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്നു. എ​ന്നാ​ല്‍ ചാ​ഞ്ചാ​ടു​ന്ന സം​സ്ഥാ​ന​മാ​യ നോ​ര്‍​ത്ത് ക​രോ​ളൈ​ന ഉ​ള്‍​പ്പെ​ടെ ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഇ​തി​ന് അ​നു​വാ​ദ​മി​ല്ല.

അ​തു​കൊ​ണ്ട് അ​വി​ട​ങ്ങ​ളി​ലെ ഫ​ലം വൈ​കാം. മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലും രാ​ത്രി എ​ട്ടോ​ടെ വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ക്കും. തു​ട​ര്‍​ന്ന് ഉ​ട​ൻ​ത​ന്നെ വോ​ട്ടെ​ണ്ണ​ല്‍ തു​ട​ങ്ങും. ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ടൈം ​സോ​ണ്‍ വ്യ​ത്യാ​സ​മു​ള്ള​തി​നാ​ല്‍ അ​ത​നു​സ​രി​ച്ചാ​യി​രി​ക്കും വോ​ട്ടെ​ണ്ണ​ല്‍.

ചാ​ഞ്ചാ​ടു​ന്ന​തു​മാ​യ ഏ​ഴു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഇ​ല​ക്‌​ട​റ​ല്‍ കോ​ള​ജ് അം​ഗ​ങ്ങ​ളു​ള്ള (19) സം​സ്ഥാ​ന​മാ​യ​തി​നാ​ല്‍ ഏ​റ്റ​വും ക​ടു​ത്ത പോ​രാ​ട്ടം ന​ട​ക്കു​ന്ന​തും ഇ​വി​ടെ​യാ​ണ്. പെ​ന്‍​സി​ല്‍​വേ​നി​യ പി​ടി​ച്ചാ​ല്‍ വൈ​റ്റ്ഹൗ​സ് പി​ടി​ച്ചു​വെ​ന്നു പ​റ​യാം.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ട്രം​പി​നു വെ​ടി​യേ​റ്റ സ്ഥ​ലം​കൂ​ടി​യാ​ണി​ത്. വെ​ടി​യേ​റ്റ ട്രം​പ് ര​ക്ത​മൊ​ലി​ക്കു​ന്ന ചെ​വി​യു​മാ​യി ചാ​ടി​യെ​ഴു​ന്നേ​റ്റ് ജ​ന​ങ്ങ​ളെ അ​ഭി​വാ​ദ്യം ചെ​യ്തു. മാ​ലി​ന്യം കൊ​ണ്ടു​പോ​കു​ന്ന ട്ര​ക്കി​ല്‍ ക​യ​റി​യും തൊ​ഴി​ലാ​ളി​ക​ളു​ടെ വ​സ്ത്രം ധ​രി​ച്ചും ട്രം​പ് ഷോ ​കാ​ണി​ച്ച​തും ഇ​വി​ടെ​വ​ച്ചാ​ണ്.

ക​മ​ല ഹാ​രി​സ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തും ഇ​വി​ടെ​ത്ത​ന്നെ. ഡെ​മോ​ക്രാ​റ്റു​ക​ള്‍​ക്കു​വേ​ണ്ടി മു​ന്‍ പ്ര​സി​ഡ​ന്‍റ് ഒ​ബാ​മ ഉ​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ള്‍ ഇ​വി​ടെ പ്ര​ചാ​ര​ണം അ​ഴി​ച്ചു​വി​ടു​ന്നു.

അ​മേ​രി​ക്ക​യു​ടെ പ​രി​ച്ഛേ​ദ​മാ​ണു പെ​ന്‍​സി​ല്‍​വേ​നി​യ. വെ​ള്ള​ക്കാ​രാ​യ ഇ​വാ​ഞ്ച​ലി​ക്ക​ല്‍ പ്രൊ​ട്ട​സ്റ്റ​ന്‍റ്, നോ​ണ്‍ ഇ​വാ​ഞ്ച​ലി​ക്ക​ല്‍ പ്രൊ​ട്ട​സ്റ്റ​ന്‍റ്, വെ​ള്ള​ക്കാ​രാ​യ ക​ത്തോ​ലി​ക്ക​ര്‍, ക​റു​ത്ത വം​ശ​ജ​രാ​യ പ്രൊ​ട്ട​സ്റ്റ​ന്‍റ് തു​ട​ങ്ങി​യ​വ​രാ​ണ് കൂ​ടു​ത​ല്‍.

ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി​ക്ക് നേ​രി​യ മു​ന്‍​തൂ​ക്ക​മു​ള്ള സം​സ്ഥാ​ന​മാ​ണ്. 1992 മു​ത​ല്‍ തു​ട​ര്‍​ച്ച​യാ​യി ഡെ​മോ​ക്രാ​റ്റ് സ്ഥാ​നാ​ര്‍​ഥി​യെ ജ​യി​പ്പി​ക്കു​ന്ന​തി​ന് ഏ​ക അ​പ​വാ​ദം 2016ലെ ​ട്രം​പി​ന്‍റെ വി​ജ​യ​മാ​ണ്.