തോ​ക്ക് കേ​സ്: ഹ​ണ്ട​ർ ബൈ​ഡ​ൻ ബൈ​ഡ​ൻ കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി
Wednesday, June 12, 2024 12:07 PM IST
പി.പി. ചെറിയാൻ
വാ​ഷിം​ഗ്ട​ൺ ഡി​സി: മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​യി​രു​ന്ന കാ​ര്യം മ​റ​ച്ചു​വ​ച്ച് തോ​ക്കു വാ​ങ്ങി​യെ​ന്ന കേ​സി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ മ​ക​ൻ ഹ​ണ്ട​ർ ബൈ​ഡ​ൻ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ഡെ​ലാ​വേ​ർ ഫെ​ഡ​റ​ൽ കോ​ട​തി ജൂ​റി വി​ധി​ച്ചു.

ശി​ക്ഷാ​വി​ധി ഒ​ക്‌​ടോ​ബ​ർ പ​കു​തി​യോ​ടെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. അ​ന്പ​ത്തി​നാ​ലു​കാ​ര​നാ​യ ഹ​ണ്ട​റി​ന് 25 വ​ർ​ഷം വ​രെ ത​ട​വും 50,000 ഡോ​ള​ർ വ​രെ പി​ഴ​യും ല​ഭി​ക്കാ​മെ​ന്ന് നി​യ​മ​വൃ​ത്ത​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

2018ൽ ​കൈ​ത്തോ​ക്ക് വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കേ​സ്. ഈ ​സ​മ​യ​ത്ത് അ​ദ്ദേ​ഹം കൊ​ക്കെ​യ്ൻ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് മ​റ​ച്ചു​വ​ച്ചാ​ണ് ഹ​ണ്ട​ർ ലൈ​സ​ൻ​സി​ന് അ​പേ​ക്ഷി​ച്ച​ത്.

അ​ന​ധി​കൃ​ത​മാ​യി തോ​ക്ക് കൈ​വ​ശം വ​ച്ച​തി​നും വ്യാ​ജ​പ്ര​സ്താ​വ​ന ന​ട​ത്തി​യ​തി​നും ചു​മ​ത്ത​പ്പെ​ട്ട മൂ​ന്നു കു​റ്റ​ങ്ങ​ളി​ലും ഹ​ണ്ട​ർ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ജൂ​റി ക​ണ്ടെ​ത്തി. ഹ​ണ്ട​ർ ഈ ​കു​റ്റ​ങ്ങ​ളെ​ല്ലാം കോ​ട​തി​യി​ൽ നി​ഷേ​ധി​ച്ചി​രു​ന്നു.

വി​ധി​യി​ൽ താ​ൻ നി​രാ​ശ​നാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​സി​ഡ​ന്‍റി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗം കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തു​ന്ന​ത് യു​എ​സ് ച​രി​ത്ര​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ്.