ന്യൂയോർക്ക് സെനറ്റിലെ പൈതൃകാഘോഷത്തിൽ മലയാളികളെ ആദരിച്ചു
Monday, June 10, 2024 4:37 PM IST
ജോയിച്ചൻ പുതുക്കുളം
ന്യൂ​യോ​ർ​ക്ക്: സെ​ന​റ്റ​ര്‍ കെ​വി​ന്‍ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്റ്റേ​റ്റ് സെ​ന​റ്റി​ൽ ന​ട​ന്ന മ​ല​യാ​ളി പൈ​തൃ​കാ​ഘോ​ഷ​ത്തി​ൽ ഏ​താ​നും മ​ല​യാ​ളി​ക​ളെ അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു.

ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റി​ല്‍ നി​ന്ന് വി​ര​മി​ക്കു​ന്ന കോ​ണ്‍​സ​ല്‍ (ക​മ്യൂ​ണി​റ്റി അ​ഫ​യേ​ഴ്‌​സ്) എ.​കെ. വി​ജ​യ​കൃ​ഷ്ണ​ന്‍, ക​ലാ​രം​ഗ​ത്തെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ക​ലാ​വേ​ദി​യു​ടെ സാ​ര​ഥി സി​ബി ഡേ​വി​ഡ് (ന്യൂ​യോ​ർ​ക്ക് ക്വീ​ന്‍​സ്), ക​ലാ​രം​ഗ​ത്തു​ള്ള ജോ​ര്‍​ജ് ഡേ​വി​ഡ് (ആ​ല്‍​ബ​നി),



പ​ത്ര​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ഇ-​മ​ല​യാ​ളി ചീ​ഫ് എ​ഡി​റ്റ​ര്‍ ജോ​ര്‍​ജ് ജോ​സ​ഫ്, ന്യൂ​യോ​ർ​ക്ക് ഗ​വ​ർ​ണ​റു​ടെ ഏ​ഷ്യ​ൻ അ​മേ​രി​ക്ക​ൻ കൗ​ൺ​സി​ൽ പ്ര​തി​നി​ധി സി​ബു നാ​യ​ർ, എ​ന്നി​വ​ർ സെ​ന​റ്റി​ന്‍റെ പ്രൊ​ക്ല​മേ​ഷ​ന്‍ സെ​ന​റ്റ​റി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി.



കാ​രാ​വ​ള്ളി റ​സ്റ്റോ​റ​ന്‍റി​നും പ്രൊ​ക്ല​മേ​ഷ​ന്‍ ന​ൽ​കി ആ​ദ​രി​ച്ചു. ആ​ൽ​ബ​നി​യി​ലെ ഗ്രേ​റ്റ് ഇ​ന്ത്യ​ൻ കി​ച്ച​ന്‍റെ ബെ​ന്നി തോ​ട്ട​ത്തി​നു പ്രൊ​ക്ല​മേ​ഷ​ൻ വാ​ങ്ങാ​ൻ എ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.