കാ​ന​ഡ​യി​ല്‍ വീ​ണ്ടും ഖ​ലി​സ്ഥാ​ന്‍​വാ​ദി നേ​താ​വ് കൊ​ല്ല​പ്പെ​ട്ടു
Thursday, September 21, 2023 11:23 AM IST
ഒ​ട്ടാ​വ: കാ​ന​ഡ​യി​ല്‍ വീ​ണ്ടും ഖ​ലി​സ്ഥാ​ന്‍​വാ​ദി നേ​താ​വ് കൊ​ല്ല​പ്പെ​ട്ടു. സു​ഖ ദു​ന്‍​ഖെ എ​ന്ന​റി​യ​പ്പെ​ടു​ന്ന സു​ഖ്ദൂ​ല്‍ സിം​ഗ് ആ​ണ് വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. ഖാ​ലി​സ്ഥാ​ന്‍ വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​ലാ​ണ് ഇ​യാ​ള്‍ കൊ​ല്ല​പ്പെ​ട്ട​ത്.

ഇ​ന്ത്യ​യി​ലെ വി​വി​ധ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് സു​ഖ ദു​ന്‍​ഖെ. ഇ​യാ​ളെ വി​ട്ടു​ത​ര​ണ​മെ​ന്ന് നേ​ര​ത്തെ ഇ​ന്ത്യ കാ​ന​ഡ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​യാ​ള്‍ ഇ​ന്ത്യ​യി​ല്‍​നി​ന്ന് കാ​ന​ഡ​യി​ലേ​ക്ക് പോ​യ​ത് വ്യാ​ജ പാ​സ്‌​പോ​ര്‍​ട്ട് ഉ​പ​യോ​ഗി​ച്ചാ​ണെ​ന്നാ​ണ് സൂ​ച​ന.

നേ​ര​ത്തേ ഖ​ലി​സ്ഥാ​ന്‍​വാ​ദി നേ​താ​വ് ഹ​ര്‍​ദീ​പ് സിം​ഗ് നി​ജ്ജാ​ര്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഇ​ന്ത്യ- കാ​ന​ഡ ബ​ന്ധം വ​ഷ​ളാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും ഖ​ലി​സ്ഥാ​ന്‍​വാ​ദി നേ​താ​വ് കൊ​ല്ല​പ്പെ​ട്ട വാ​ര്‍​ത്ത പു​റ​ത്തു​വ​രു​ന്ന​ത്.


നി​ജ്ജാ​റി​ന്‍റെ കൊ​ല​പാ​ത​കം ര​ണ്ട് വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​നി​ടെ ഉ​ണ്ടാ​യ​താ​ണെ​ന്ന് ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ല്‍ ഇ​ന്ത്യ​യാ​ണെ​ന്ന് കാ​നേ​ഡി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റീ​ന്‍ ട്രൂ​ഡോ പാ​ര്‍​ല​മെ​ന്‍റി​ൽ ആ​രോ​പി​ക്കു​ക​യാ​യി​രു​ന്നു.