വീ​ണ്ടും വോ​ട്ടെ​ണ്ണ​ൽ; ലോ​റ​ൻ ബോ​ബ​ർ​ട്ട് വി​ജ​യി​ച്ചു
Wednesday, December 14, 2022 11:56 PM IST
പി .പി. ചെ​റി​യാ​ൻ
കൊ​ള​റാ​ഡോ: കൊ​ള​റാ​ഡോ തേ​ർ​ഡ് കോ​ണ്‍​ഗ്ര​ഷ​ണ​ൽ ഡി​സ്ട്രി​ക്റ്റ് യു​എ​സ് ഹൗ​സി​ലേ​ക്ക് വീ​ണ്ടും വോ​ട്ടെ​ണ​ൽ പൂ​ർ​ത്തീ​ക​രി​ച്ച​പ്പോ​ൾ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി ലോ​റ​ൻ ബോ​ബ​ർ​ട്ട് നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച​താ​യി കൊ​ള​റാ​ഡോ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു.

നേ​ര​ത്തെ 50.06 ശ​ത​മാ​നം വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ എ​തി​ർ സ്ഥാ​നാ​ർ​ഥി​ക്ക് (ഡെ​മോ​ക്രാ​റ്റി​ക്) 49.89 ശ​ത​മാ​നം വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. ഇ​തി​നെ​ത്തു​ട​ർ​ന്നു വീ​ണ്ടും വോ​ട്ടെ​ണ്ണ​ൽ ആ​വ​ശ്യ​പ്പെ​ട്ടു ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ആ​ഡം ഫ്രി​സ്ക് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​ക്ക് അ​പേ​ക്ഷ ന​ൽ​കി.

ഏ​ക​ദേ​ശം 500 വോ​ട്ടു​ക​ൾ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​രു​ന്ന ലോ​റ​ന്, വീ​ണ്ടും വോ​ട്ടെ​ണ്ണ​ൽ പൂ​ർ​ത്തീ​ക​രി​ച്ച​പ്പോ​ൾ നാ​ലു വോ​ട്ടു​ക​ൾ എ​തി​ർ സ്ഥാ​നാ​ർ​ഥി​ക്ക് വി​ട്ടു​കൊ​ടു​ക്കേ​ണ്ടി വ​ന്നു. 0.5 ശ​ത​മാ​ന​മോ അ​തി​ൽ കു​റ​വോ വോ​ട്ടു​ക​ളാ​ണ് വ്യ​ത്യാ​സ​മെ​ങ്കി​ൽ ഓ​ട്ടോ​മാ​റ്റി​ക് കൗ​ണ്ടിം​ഗി​നു വ്യ​വ​സ്ഥ​യു​ണ്ട്.


ട്രം​പി​നെ ശ​ക്ത​മാ​യി പി​ന്തു​ണ​യ്ക്കു​ന്ന ലോ​റ​ൻ ബൈ​ഡ​ൻ ഗ​വ​ണ്‍​മെ​ന്‍റി​നെ വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. 2020ൽ ​രാ​ഷ്ടീ​യ​ത്തി​ൽ പ്ര​വേ​ശി​ച്ച ലോ​റ​ൻ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ലെ യൂ​വ​ജ​ന​ങ്ങ​ളു​ടെ ഹ​ര​മാ​യി​രു​ന്നു. ഇ​തോ​ടെ യു​എ​സ് ഹൗ​സി​ൽ (435) റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ അം​ഗ​സം​ഖ്യ 222 ആ​യി. ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്ക് 213 സീ​റ്റു​ക​ളും ല​ഭി​ച്ചു. 2018നു ​ശേ​ഷം യു​എ​സ് ഹൗ​സി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​ന്ന​ത് ആ​ദ്യ​മാ​ണ്.