മു​ൻ എം​എ​ൽ​എ എം.​ജെ. ജേ​ക്ക​ബി​ന് ന്യൂ​യോ​ർ​ക്കി​ൽ വെ​ള്ളി​യാ​ഴ്ച സ്വീ​ക​ര​ണം
Thursday, April 3, 2025 3:59 PM IST
ന്യൂ​യോ​ർ​ക്ക്: പി​റ​വം മു​ൻ എം​എ​ൽ​എ എം.​ജെ. ജേ​ക്ക​ബി​ന് ന്യൂ​യോ​ർ​ക്കി​ൽ വെ​ള്ളി​യാ​ഴ്ച സ്വീ​ക​ര​ണം ന​ൽ​കു​ന്നു. വൈ​കു​ന്നേ​രം ആ​റി​ന് കേ​ര​ള സെ​ന്‍റ​റി​ൽ(1824 fairfax st elmont) വ​ച്ചാ​ണ് സ്വീ​ക​ര​ണം ന​ൽ​കു​ന്ന​ത്.

ഫ്ലോ​റി​ഡ​യി​ൽ ന​ട​ന്ന വേ​ൾ​ഡ് മാ​സ്റ്റേ​ഴ്സ് അ​ത്‌​ല​റ്റി​ക് മ​ത്സ​ര​ത്തി​ൽ 80 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ലെ വി​ജ​യി​യാ​ണ് എം.​ജെ. ജേ​ക്ക​ബ്. 99 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 3,500ല​ധി​കം മു​തി​ർ​ന്ന കാ​യി​ക താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് എ​ത്തി​യ ര​ണ്ടു​പേ​രി​ൽ ഒ​രാ​ളാ​ണ് തി​രു​മാ​റാ​ടി മു​ൻ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ അ​ദ്ദേ​ഹം.


സു​ഹൃ​ത്തു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന‌​ട​ത്തു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജെ​നു ജേ​ക്ക​ബ് - 516 957 0716, ജെ​സി ജെ​യിം​സ് - 516 603 1749.