ഫി​ല​ഡ​ൽ​ഫി​യ: നാ​യ​ർ സൊ​സൈ​റ്റി ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ല​ഡ​ൽ​ഫി​യ (NSGP) 2025​ലെ ക​മ്മി​റ്റി ജ​നു​വ​രി​യി​ൽ അ​ധി​കാരമേ​റ്റു. മ​ക​ര​വി​ള​ക്കു ഭ​ജ​ന​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന മീ​റ്റിം​ഗിൽ 2024ലെ ​പ്ര​വ​ർ​ത്ത​നാ​വ​ലോ​ക​ന​വും, ബ​ഡ്ജ​റ്റ് അ​വ​ത​ര​ണ​വും മു​ൻ സെ​ക്ര​ട്ട​റി ഡോ. ​ആ​ശാ​കു​മാ​രി ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ , ട്ര​ഷ​റ​ർ സ​തീ​ഷ്ബാ​ബു നാ​യ​ർ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ അ​ഷി​ത ശ്രീ​ജി​ത്ത് (പ്ര​സി​ഡന്‍റ്), ഡോ, ​ആ​ശാ​കു​മാ​രി ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ (സെ​ക്രട്ട​റി), സ​തീ​ഷ്ബാ​ബു നാ​യ​ർ (ട്ര​ഷറര്‍), രോ​ഹി​ത് വി​ജ​യ​കു​മാ​ർ (വൈ​സ് പ്ര​സിഡന്‍റ്), ര​ഘു​നാ​ഥ​ൻ നാ​യ​ർ (ജോ​യിന്‍റ് സെ​ക്ര​ട്ട​റി), അ​ജി​ത്ത് നാ​യ​ർ ( ഓഡി​റ്റ​ർ) എ​ന്നി​വ​രെ​യും, ക​മ്മി​റ്റി അം​ഗങ്ങളാ​യി രാ​മ​ച​ന്ദ്ര​ൻ പി​ള്ള, കാ​ർ​ത്തി​ക് രാ​ജ പെ​രു​മാ​ൾ, അ​നി​ൽ​കു​മാ​ർ കു​റു​പ്പ്, സോ​യ നാ​യ​ർ, ര​ഞ്ജു ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രെ തെര​ഞ്ഞെ​ടു​ത്തു.


ഗ്രെ​യ്റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യ മേ​ഖ​ല​ക​ളി​ൽ ആ​ദ്ധ്യാ​ത്മി​ക സാം​സ്കാ​രി​ക രം​ഗ​ത്ത് സ​ജീ​വ​മാ​യ സം​ഘ​ട​ന​യാ​ണ് പു​തു​താ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​മ്മി​റ്റി​യു​ടെ അ​ദ്യ യോ​ഗം ജ​നു​വ​രി 19 നു ​സൂം മീ​റ്റിം​ഗി​ൽ ന​ട​ന്നു. ക​മ്മി​റ്റി മീ​റ്റിം​ഗി​ൽ 2025 ൽ ​ന​ട​ത്തു​വാ​നി​രി​ക്കു​ന്ന സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​പ്പ​റ്റി​യും, സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​പ്പ​റ്റി​യും പ്ര​സി​ഡ​ന്‍റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി.

ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് നൈ​റ്റ്, ശി​വ​രാ​ത്രി ആ​ഘോ​ഷം, വി​ഷു ആ​ഘോ​ഷം, ഫാ​മി​ലി ട്രി​പ്പ്, പി​ക്നി​ക്, ക​ർ​ക്കി​ട​ക​മാ​സ​ത്തി​ൽ രാ​മാ​യ​ണ പാ​രാ​യ​ണം, ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷം, ഓ​ണാ​ഘോ​ഷം, ന​വ​രാ​ത്രി ആ​ഘോ​ഷം, ദീ​പാ​വ​ലി ആ​ഘോ​ഷം, മ​ണ്ഡ​ല​കാ​ല അ​യ്യ​പ്പ​ഭ​ജ​ന തു​ട​ങ്ങി നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്.