ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ മ​ല്ല​പ്പ​ള്ളി സം​ഗ​മ​ത്തി​ന്‍റെ 2025ലെ ​പൊ​തു​യോ​ഗ​വും കു​ടും​ബ സം​ഗ​മ​വും വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളു​ടെ ശ​നി​യാ​ഴ്ച ന​ട​ക്കും.

രാ​വി​ലെ 11 മു​ത​ൽ ര​ണ്ട് വ​രെ സ്റ്റാ​ഫോ​ഡി​ൽ വ​ച്ചാ​ണ്(920, Murphy Road, Stafford, TX) വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ കു​ടും​ബ സം​ഗ​മം ന​ട​ക്കു​ക. സ​മ്മേ​ള​ന​ത്തി​ലേ​ക്ക് സം​ഗ​മ​ത്തി​ന്‍റെ അം​ഗ​ങ്ങ​ളെ ക്ഷ​ണി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.


സം​ഗ​മ​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ സ​ഹാ​യ നി​ധി റി​പ്പോ​ർ​ട്ടും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും സെ​ക്ര​ട്ട​റി റെ​സ്‌​ലി മാ​ത്യു​വും വാ​ർ​ഷി​ക ക​ണ​ക്ക് ട്ര​ഷ​റ​ർ സെ​ന്നി ഉ​മ്മ​നും അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ചാ​ക്കോ നൈ​നാ​ൻ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ചാ​ക്കോ നൈ​നാ​ൻ - 832 661 7555.