വാഷിംഗ്ടൺ വിമാനാപകടം: മരണസംഖ്യ 67 ആയി
Friday, January 31, 2025 10:15 AM IST
വാഷിംഗ്ടൺ: വ്യാഴാഴ്ച വാഷിംഗ്ടണിൽ ഉണ്ടായ വിമാനാപകടത്തിൽ മരിച്ചവരുടെ എണ്ണം 67 ആയി. 40 മൃതദേഹങ്ങൾ കണ്ടെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. മരിച്ചവരിൽ 14 ഫിഗർ സ്കേറ്റിംഗ് താരങ്ങളാണ്.
ഹെലികോപ്റ്ററിലെയും വിമാനത്തിലെയും ബ്ലാക് ബോക്സ് പൊട്ടൊമാക് നദിയിൽ നിന്ന് കണ്ടെടുത്തു. അപകടത്തെ തുടർന്ന് അടച്ചിട്ട വാഷിംഗ്ടണിലെ റെയ്ഗൻ നാഷണൽ എയർപോർട്ട് പ്രവർത്തനം പുനരാരംഭിച്ചു.
അപകടത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ സമർപ്പിക്കുമെന്ന് ദേശീയ ഗതാഗത സുരക്ഷാ ഏജൻസി അറിയിച്ചു. അതിനിടെ അപകടത്തിൽ ബൈഡൻ സർക്കാരിനെ പഴിച്ച് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് രംഗത്തെത്തി.
മുൻ സർക്കാരിന്റെ ഡൈവേർസിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ നടപടികളാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.