ഉമ്മൻ ടി. ഉമ്മൻ ഹൂസ്റ്റണിൽ അന്തരിച്ചു
വാർത്ത: പി.പി. ചെറിയാൻ
Friday, January 31, 2025 5:54 PM IST
ഹൂസ്റ്റൺ: ഉമ്മൻ ടി. ഉമ്മൻ (രാജു - 70) ഹൂസ്റ്റണിൽ അന്തരിച്ചു. ചെന്നിത്തല തൂമ്പാട്ട് വിള ബഥേലിൽ പരേതരായ കെ.ഒ. ഉമ്മന്റെയും ശോശാമ്മ ഉമ്മന്റെയും മകനാണ്. ഭാര്യ: ലിസി ഉമ്മൻ കോന്നി വകയാർ കുഴുമുറിയിൽ കുടുംബാംഗം.
മക്കൾ: ജൂലി, ജെനി, ജെമി. സഹോദരങ്ങൾ: പാസ്റ്റർ ടി.ഒ. ജേക്കബ്, ടി.ഒ. ജെയിംസ്, ടി.ഒ. ജോൺസൻ (ഹൂസ്റ്റൺ), ജോളി ജോയ്സ് (ഹൂസ്റ്റൺ), ടി.ഒ. സാജൻ (യുഎഇ). ജോയ്സ് സാമുവേൽ സഹോദരി ഭർത്താവാണ്.
പൊതുദർശനവും സംസ്കാര ശുശ്രൂഷയും ശനിയാഴ്ച 10ന് ഷോരോൻ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഹൂസ്റ്റണിൽ. തുടർന്ന് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം ആൻഡ് സെമിത്തേരിയിൽ (1310 N Main St, Pearland, TX 77581).
കൂടുതൽ വിവരങ്ങൾക്ക്: ടി.ഒ. ജോൺസൻ (ഹൂസ്റ്റൺ) - 423 903 8712.