കെഎച്ച്എഫ്സി "സോൾ സിംഗ്' മെഡിറ്റേഷൻ സെമിനാർ ഞായറാഴ്ച
Saturday, February 1, 2025 3:18 PM IST
ഒട്ടാവ: കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ വനിതാ സമിതിയും വൺനെസ് വേൾഡ് അക്കാഡമിയുമായി സഹകരിച്ച് നടത്തുന്ന "സോൾ സിംഗ്' മെഡിറ്റേഷൻ സെമിനാർ ഞായറാഴ്ച നടക്കും.
ആന്ധ്രാപ്രദേശ് കാൽഹാത്തി "ഏകം' ക്ഷേത്രവും വൺനെസ് വേൾഡ് അക്കാഡമിയും സഹകരിച്ച് നടത്തുന്ന "സോൾ സിംഗ്' മെഡിറ്റേഷൻ സെമിനാറിന് നേതൃത്വം നൽകുന്നത് സുരേഷ് ബാബു കോഴിക്കോട്, മുക്സ്തി ഗുരു പ്രീതാജി, കൃഷ്ണാജി എന്നിവരാണ്.
അരമണിക്കൂർ നീണ്ടു നിൽക്കുന്ന പഠന ശിബിരത്തിൽ ലിംഗ, പ്രായ ഭേദമില്ലാതെ എല്ലാവർക്കും പങ്കെടുക്കാവുന്നതാണെന്നു ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഇമെയിൽ: [email protected]