ടെക്സസിൽ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്
പി.പി. ചെറിയാൻ
Saturday, February 1, 2025 6:52 AM IST
ടെക്സസ് : 2023ൽ ടെക്സസിൽ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതനായ മെക്സിക്കൻ പൗരനായ ഫ്രാൻസിസ്കോ ഒറോപെസക്ക് ജീവപര്യന്തം തടവ്. രാത്രി വൈകി വീട്ടുമുറ്റത്ത് തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയും ശബ്ദം കേട്ടതിനെത്തുടർന്നു കുഞ്ഞു ഉറക്കത്തിൽ നിന്നും ഉണർന്നുവെന്നു അയൽക്കാരൻ പരാതിപ്പെട്ടു. ഇതിനെത്തുടർന്നാണ് കൊലപാതകം നടത്തിയതെന്നും പ്രതി സമ്മതിച്ചു.
ഈ കേസിൽ പരോൾ സാധ്യതയില്ലാതെ ജീവപര്യന്തം തടവ് അനുഭവിക്കേണ്ടിവരുമെന്ന് ബുധനാഴ്ച പ്രോസിക്യൂട്ടർ പറഞ്ഞു. ഒറോപെസയും അയൽക്കാരും തമ്മിൽ കുറച്ചു കാലമായി സംഘർഷം നിലനിൽക്കുന്നുണ്ടായിരുന്നുവെന്നു അദ്ദേഹം മുൻപ് പറഞ്ഞിരുന്നു.
മെക്സിക്കൻ പൗരനായ ഫ്രാൻസിസ്കോ ഒറോപെസ, ഒന്നിലധികം പേരെ കൊലപ്പെടുത്തിയ കേസിൽ കുറ്റം സമ്മതിച്ചതായി സാൻ ജസീന്തോ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ടോഡ് ഡില്ലൺ പറഞ്ഞു.
ഇരകളുടെ കുടുംബാംഗങ്ങളുമായി പ്രോസിക്യൂട്ടർമാർ ദീർഘനേരം ചർച്ച നടത്തിയതിന് ശേഷമാണ് ഒറോപെസയ്ക്ക് ശിക്ഷ വാഗ്ദാനം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
ഹൂസ്റ്റണിൽ നിന്ന് ഏകദേശം 45 മൈൽ (72 കിലോമീറ്റർ) വടക്കുള്ള ഗ്രാമീണ പട്ടണമായ ക്ലീവ്ലാൻഡിലാണ് വെടിവയ്പ്പ് നടന്നത്. സംഭവം നടന്ന സ്ഥലത്ത് നിന്ന് ഏകദേശം 20 മൈൽ (32 കിലോമീറ്റർ) അകലെയുള്ള കോൺറോയ്ക്ക് സമീപം ഒടുവിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.