എൻഎഎംഎസ്എൽ സോക്കർ ടൂർണമെന്റ്: ഫിലഡൽഫിയ ആർസെനൽസ് ജേതാക്കൾ
സന്തോഷ് എബ്രഹാം
Saturday, February 1, 2025 2:41 AM IST
ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ മലയാളീ സോക്കർ ലീഗിന്റെ എൻഎഎംഎസ്എൽ ആഭിമുഖ്യത്തിൽ ന്യൂയോർക്കിൽ സംഘടിപ്പിച്ച മൂന്നാമത് വി.പി സത്യൻ മെമ്മോറിയൽ ടൂർണമെന്റിൽ ഫിലഡൽഫിയ ആർസെനൽസ് ജേതാക്കളായി.
ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ഓസ്റ്റിൻ സ്ട്രൈക്കേഴ്സിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കു തോൽപിച്ചാണ് ഫിലഡൽഫിയ ആർസനൽസ് ജേതാക്കളായതി.
ടൂർണമെന്റിലെ നിലവിലെ ചാംപ്യന്മാരായ ഫിലഡൽഫിയ ടീം ടൂർണമെന്റിൽ ഉടനീളം മികച്ച കളി തന്നെ കാഴ്ചവെച്ചു. ഇതോടെ തുടർച്ചയായ മൂന്നാം വർഷമാണ് ഫിലഡൽഫിയ ആർസനൽസ് ചാംപ്യന്മാരാകുന്നത്.
ടൂർണമെന്റ് എംവി പി ആയി ഫിലഡൽഫിയ ആർസനൽസിന് ലെ ജിം കല്ലറയ്ക്കലും ടോപ് സ്കോററായി ബാൾട്ടിമോർ ഖിലാഡിസിലെ ജേക്കബ് കുന്നത്തും ബെസ്റ്റ് ഡിഫൻഡറായി ഓസ്റ്റിൻ സ്ട്രൈക്ക്സിലെ സച്ചിൻ ജോണും ബെസ്റ്റ് ഗോൾകീപ്പറായി ഫിലഡൽഫിയ ആർസനൽസിനെ സോണൽ ഐസക്കും തെരഞ്ഞെടുക്കപ്പെട്ടു.
2025ൽ നാലാമത് എൻഎഎംഎസ്എൽ വി.പി. സത്യൻ മെമ്മോറിയൽ ടൂർണമെന്റ് ഹൂസ്റ്റൺ യുണൈറ്റഡിന്റെ നേതൃത്വത്തിൽ ഹൂസ്റ്റണിൽ വെച്ച് നടക്കും.