ഡിജിറ്റൽ ലിറ്ററസി ക്ലാസ് തുടങ്ങി
1479146
Friday, November 15, 2024 3:59 AM IST
ചിറ്റൂർ: എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പങ്കാളിത്ത ഗ്രാമമായ കുന്നത്ത്പാളയത്ത് ഡിജിറ്റൽ ലിറ്ററസി ക്ലാസുകൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പങ്കാളിത്ത ഗ്രാമത്തിലെ അമ്മമാർക്ക് എൻഎസ്എസ് വോളന്റിയേഴ്സ് ഡിജിറ്റൽ ലിറ്ററസി ക്ലാസുകൾ നല്കും. കമ്പ്യൂട്ടർ സാക്ഷരതയുടെ പ്രാധാന്യം നാട്ടുകാർക്ക് ബോധ്യപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങളും സ്മാർട്ട് ഫോണിൽ അത്യാവശ്യമായ ഗൂഗിൾ പേ, ഗൂഗിൾ മാപ്പ്, ഗൂഗിൾ സേർച്ച് ഇവയുടെയെല്ലാം ഉപയോഗത്തെക്കുറിച്ചുമാണ് കുട്ടികൾ ക്ലാസുകൾ നല്കുന്നത്.
റിട്ട. സെയിൽസ് ടാക്സ് സീനിയർ ഓഫീസറും അങ്കണവാടി രക്ഷാധികാരിയുമായ ബി. സേനൻ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ സീനിയർ അസിസ്റ്റന്റ് കെ. കുമാർ അധ്യക്ഷനായി. പ്രോഗ്രാം ഓഫീസർ ആർ. സുജിത, സ്റ്റാഫ് സെക്രട്ടറി കെ. സിന്ധു അങ്കണവാടി അധ്യാപിക എ. ദേവിക, കമ്മിറ്റിഅംഗം രംഗനാഥൻ റാഫിയ തുടങ്ങിയവർ പ്രസംഗിച്ചു.