നെല്ലുസംഭരണം കാര്യക്ഷമമാക്കാൻ കൂടുതൽ ജീവനക്കാരും വാഹനങ്ങളും വേണം: കർഷകർ
1478715
Wednesday, November 13, 2024 5:45 AM IST
ചിറ്റൂർ: താലൂക്കിൽ നെല്ലുസംഭരണം സുതാര്യമാക്കാൻ കൃഷിവകുപ്പ് കൂടുതൽ ജീവനക്കാരേയും വാഹനങ്ങളും അനുവദിക്കണമെന്ന് കർഷകർ. നല്ലേപ്പുള്ളിയിൽ സംഭരണം തുടങ്ങിയിരിക്കുന്നത് ഏറെ വൈകിയാണ്. ജീവനക്കാരുടെ അപര്യാപ്തതയാണ് കാലതാമസത്തിനു കാരണമാകുന്നത്.
ഇതുമൂലം അടുത്ത കൃഷിപ്പണികൾ തുടങ്ങാനും കാലതാമസം ഉണ്ടാകുന്നുണ്ട്. മൂച്ചിക്കുന്ന് പാടശേഖരത്തിലെ 120 കർഷകരിൽ 40 പേരുടെ നെല്ല് മാത്രമാണ് നെല്ല് നോക്കി രശീതി കൊടുത്തിട്ടുള്ളത്. 31 പാടശേഖരങ്ങളിലെ 2000 ൽപരം കർഷകരുടെ വീടുകളിൽപോയി നെല്ല് നോക്കാൻ മൂന്നു ജീവനക്കാർ മാത്രമാണുള്ളത്. ഇവർക്ക് സമീപ പഞ്ചാത്തുകളിൽ നെല്ല് സംഭരണ ചുമതലയുമുണ്ട്.