ചി​റ്റൂ​ർ: സം​സ്ഥാ​ന​ത്തെ സി​വി​ൽ സ​ർ​വീ​സ് ജീ​വ​ന​ക്കാ​ർ സ​ർ​ക്കാ​രി​ന്‍റെ ശ​മ്പ​ള​ക്കൊ​ള്ള​യ്ക്കെ​തി​രെ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ന​ട​ത്തു​മെ​ന്ന് എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ. ചി​റ്റൂ​ർ മി​നിസി​വി​ൽസ്റ്റേ​ഷ​ന് മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ധ​ർ​ണയിലാണ് ഈ പ്രഖ്യാപനം നടത്തിയത്. ക​ഴി​ഞ്ഞ എ​ട്ട​ര വ​ർ​ഷത്തെ ഭ​ര​ണം കൊ​ണ്ട് ത​ക​ർ​ന്ന സി​വി​ൽ സ​ർ​വീ​സി​നെ സം​ര​ക്ഷി​ക്കാ​ൻ ഇ​നി പ​ണി​മു​ട​ക്ക​ല്ലാ​തെ മ​റ്റ് മാ​ർ​ഗങ്ങ​ൾ ഇ​ല്ല. യോ​ജി​ച്ച പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് ഭ​ര​ണ​ക​ക്ഷി ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ൾ മു​ന്നോ​ട്ടുവ​ര​ണ​മെ​ന്നും സം​ഘ​ട​നാ ഭേ​ദ​മെന്യെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ഒ​ന്ന​ട​ങ്കം കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന പ​ണി​മു​ട​ക്കി​ൽ അ​ണി​ചേ​രു​മെ​ന്നും ജില്ലാ പ്രസിഡന്‍റ് പറഞ്ഞു.

ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് സി. ര​മേ​ശ്‌ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം വി.​ സ​തീ​ഷ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. ജ​ല​ജ, കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, വി. സ​തീ​ഷ് കു​മാ​ർ, ജെ​ൻ​സ​ൺ, ശ​ര​ത്, ര​വീ​ന്ദ്ര​ൻ, ശി​വ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.