ചി​റ്റൂ​ർ: ത​മി​ഴ്നാ​ട്ടി​ൽനി​ന്ന് ഗി​രി​ജാ കോ​ഴി​ക്കു​ഞ്ഞു വി​ൽ​പ്പ​ന​ക്കാ​യി ക​ച്ച​വ​ട​ക്കാ​ർ താ​ലൂ​ക്കി​ലെ​ത്തി. കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ൾ​ക്ക് വി​ല​ക്കു​റ​വാ​ണെ​ന്ന​തി​നാ​ൽ ന​ല്ല ക​ച്ച​വ​ടം ല​ഭി​ക്കു​ന്നു​ണ്ട്. അ​ഞ്ചു കോ​ഴി​ക​ൾ​ക്ക് 100 രൂ​പ​യാ​ണ് വി​ല.

എ​രു​ത്തേ​മ്പ​തി, വ​ട​ക​ര​പ്പ​തി, കൊ​ഴി​ഞ്ഞാ​മ്പാ​റ, പെ​രു​മാ​ട്ടി, മു​ത​ല​മ​ട പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വ്യാപാരികൾ ക​ച്ച​വ​ട​ത്തി​നാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​ത്ത​രം കോ​ഴി​ക​ൾ കു​റ​ഞ്ഞ സ​മ​യ​പ​രി​ധി​യി​ൽ വ​ള​ർ​ന്ന് മു​ട്ട​യി​ട്ടു തു​ട​ങ്ങു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്.

ല​ഗോ​ൺ കോ​ഴി​ക​ളെ​ക്കാ​ൾ കൂ​ടു​ത​ൽ വി​ല​യും ഗി​രി​രാ​ജ​യ്ക്ക് ല​ഭി​ക്കും. ഇ​തി​ന്‍റെ ഇ​റ​ച്ചി​യ്ക്ക് നാ​ട​ൻ കോ​ഴി​യു​ടെ രു​ചി​യു​ണ്ടെ​ന്ന​തി​നാ​ൽ കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ വ​ള​ർ​ത്താ​ൻ കൂ​ടു​ത​ൽ​പേ​ർ മു​ന്നോ​ട്ടു വ​രു​ന്നു​മു​ണ്ട്.