കൊ​ല്ല​ങ്കോ​ട്: പ​ല്ലാ​വൂ​ർ - പ​ല്ല​ശന പാ​ത​യു​ടെ ശോ​ച​നീ​യാ​വ​സ്ഥ​യി​ൽ പ്ര​തി​ഷേധി​ച്ച് ത​ളൂ​ർ ജ​ന​കീ​യകൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വത്തി​ൽ റോ​ഡ് ഉ​പ​രോ​ധസ​മ​രം ന​ട​ത്തി. മ​ഴ​ക്കാ​ല​മാ​യാ​ൽ ചെ​ളി​ക്കു​ള​മാ​യും വേ​ന​ൽ​ക്കാ​ല​ത്ത് പൊ​ടിനി​റ​ഞ്ഞും ആ​റുകി​ലോ​മീ​റ്റ​ർ യാ​ത്ര തീ​രാ​ദു​രി​ത​മാ​യി​രി​ക്കു​ക​യാ​ണ്.

പ​തി​വുയാ​ത്ര​ക്കാ​രി​ൽ രൂ​ക്ഷ​മാ​യ പൊ​ടിപ്ര​ശ്നം കാ​ര​ണം ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ ക​ണ്ടു​വ​രു​ന്നു​ണ്ട്. പ​ല്ല​ശന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഹൃ​ദ​യഭാ​ഗ​ത്ത് കൂ​ടി ക​ട​ന്നുപോ​കു​ന്ന ഈ ​പാ​ത പ​ല്ല​ശന​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സാ​ധാ​ര​ണ​ക്കാ​രാ​യ യാ​ത്ര​ക്കാ​ർ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, ആ​ശു​പ​ത്രി, സ്കൂ​ളു​ക​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, തു​ട​ങ്ങി ഒ​ട്ടേ​റെ അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ്. പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ബാ​ധ്യ​തയുള്ള പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ ന​വീ​ക​ര​ണം നീ​ട്ടി​കൊ​ണ്ടുപോകുന്ന​തി​ൽ യാ​ത്ര​ക്കാ​ർ ദു​രി​തംപേ​റു​ക​യാ​ണ്. പരിഹാരമില്ലെങ്കിൽ ശ​ക്ത​മാ​യ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തുവ​രു​മെ​ന്ന് സ​മ​ര​ക്കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​.

പ​ല്ല​ശന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​അ​ശോ​ക​ൻ സ​മ​രം ഉ​ദ്ഘാ​ട​നം ചെ ​യ്തു. മ​നു പ​ല്ലാ​വൂ​ർ, എ. ഹാ​റൂ​ൺ മാ​സ്റ്റ​ർ, വി.​എം. കൃ​ഷ്ണ​ൻ, കെ.​കെ.​ഹ​രി​ദാ​സ്, സു​ജീ​ഷ്, മ​നീ​ഷ്, ആ​ർ.​ രാ​ജേ​ഷ്, എ.​ആ​ദ​ർ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.