നെ​ന്മാ​റ: സ്ഥി​ര​മാ​യി കാ​ണു​ന്ന കാ​ട്ടാ​ന​യെ നി​യ​ന്ത്രി​ച്ച് വ​ന​മേ​ഖ​ല​യി​ലേ​ക്കു ക​യ​റ്റാ​ൻ നാ​മ​മാ​ത്ര​മാ​യ വ​ന​പാ​ല​ക​ർമാ​ത്രം. പ്ര​കോ​പി​ത​നാ​കു​ന്ന ആ​ന​യ്ക്കു മു​മ്പി​ൽ​നി​ന്ന് തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷ​പ്പെ​ടു​ന്ന​തു ഭാ​ഗ്യം കൊ​ണ്ടു​മാ​ത്രം.

ഒ​രാ​ഴ്ച​മു​മ്പ് മ​ണ​ലൂ​ർ​ച​ള്ള​യി​ൽ ഇ​തേ മോ​ഴ​യാ​ന ഓ​ടി​ച്ചു​പ​രി​ക്കേ​റ്റ ര​ണ്ടു​ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ എ​ല്ലി​നു ക്ഷ​ത​മേ​റ്റ് ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച പോ​ത്തു​ണ്ടി​യി​ൽ നി​ന്നാ​രം​ഭി​ച്ച മോ​ഴ​യാ​ന​യു​ടെ ക​ട​ന്നു​വ​ര​വ് ത​ളി​പ്പാ​ടം, ക​രി​മ്പാ​റ, ചേ​വി​ണി, ക​ൽ​ച്ചാ​ടി, കോ​പ്പ​ൻ​കു​ള​മ്പ്, ച​ള്ള ഭാ​ഗ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​വു​ക​യാ​ണ്.

ദ​ഹ​ന​ശേ​ഷി കു​റ​ഞ്ഞ മോ​ഴ​യാ​ന വാ​ഴ​യു​ടെ ഉ​ണ്ണി​പ്പി​ണ്ടി, തെ​ങ്ങ്, ഈ​റ​മ്പ​ന എ​ന്നി​വ​യു​ടെ​ചോ​റ് തി​ന്നാ​നാ​യാ​ണ് കൃ​ഷി​യി​ട​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്. കാ​ടു​ക​യ​റാ​ത്ത മോ​ഴ​യാ​ന​യെ പി​ടി​കൂ​ടി സ്ഥ​ലം​മാ​റ്റ​ണ​മെ​ന്നാ​ണ് മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ നി​ര​ന്ത​ര​ആ​വ​ശ്യം. കു​ങ്കി​യാ​ന​ക​ളെ എ​ത്തി​ച്ച് മോ​ഴ​യാ​ന​യെ തു​ര​ത്താ​നു​ള്ള ന​ട​പ​ടി വേ​ണ​മെ​ന്നും ക​ർ​ഷ​ക സം​ഘ​ട​ന​യാ​യ കി​ഫ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. വ​നം​വ​കു​പ്പ് കാ​ട്ടാ​ന​യെ പ്ര​തി​രോ​ധി​ക്കാ​ൻ പ്ര​തി​വി​ധി കാ​ണു​ന്നി​ല്ല.

സൗ​രോ​ർ​ജ​വേ​ലി മി​ക്ക​യി​ട​ത്തും ത​ക​ർ​ന്നു കി​ട​ക്കു​ന്നു. 2.25 കോ​ടി​യു​ടെ തൂ​ക്കു​വേ​ലി നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ല്ല. സ്ഥി​ര​മാ​യി കൃ​ഷി​നാ​ശം വ​രു​ന്ന​തി​നാ​ലും ന​ഷ്ട​പ​രി​ഹാ​രം നാ​മ മാ​ത്ര​മാ​യ​തി​നാ​ലും ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു ക​ർ​ഷ​ക​ർ മ​ടി​ക്കു​ന്നു. ദ്രു​ത​പ്ര​തി​ക​ര​ണ​സേ​ന​യു​ടെ സേ​വ​ന​വും മേ​ഖ​ല​യി​ൽ ല​ഭ്യ​മ​ല്ല. ആ​ർ​ആ​ർ​ടി സം​ഘ​ത്തി​നാ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ വാ​ഹ​നം അ​നു​വ​ദി​ച്ചെ​ങ്കി​ലും ജ​ന​ങ്ങ​ളു​ടെ സ്വൈ​ര്യ​ജീ​വി​ത​ത്തി​നും കൃ​ഷി​സം​ര​ക്ഷ​ണ​ത്തി​നും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.