ദേശീയപാതയിൽ ഓയിൽചോർച്ച: വാഹനയാത്രികർക്കു വീണു പരിക്ക്
1479134
Friday, November 15, 2024 3:58 AM IST
മണ്ണാർക്കാട്: ദേശീയപാതയിൽ വാഹനങ്ങളിലെ ഓയിൽചോർന്നതിൽ തെന്നിവീണ് ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേറ്റു. പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ കുന്തിപ്പുഴ പള്ളിക്കുസമീപം ഇന്നലെ രാവിലെ എട്ടിനായിരുന്നു സംഭവം.
ഓയിൽ ചോർച്ചയറിയാതെ ഇതുവഴി കടന്നുപോയ നിരവധി ഇരുചക്രവാഹന യാത്രക്കാരാണ് തെന്നിവീണു അപകടത്തിൽപ്പെട്ടത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ആംബുലൻസ് പ്രവർത്തകരും സിവിൽ ഡിവൻസ് അംഗങ്ങളും മണ്ണാർക്കാട് ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചു.
സ്റ്റേഷൻ ഓഫീസർ സുൽഫീസ് ഇബ്രാഹിം, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി.എം. ഷിന്റോ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സി. റിജേഷ്, സി. കിരണ്‍, കെ. അഖിൽ, വി .സുരേഷ് കുമാർ, ഡ്രൈവർ ഷെരീഫ് എന്നിവരടങ്ങിയ സംഘം സംഭവ സ്ഥലത്തെത്തുകയും റോഡിൽ ഉണ്ടായിരുന്ന ഓയിൽ വെള്ളം ഉപയോഗിച്ച് നീക്കം ചെയ്യുകയുമായിരുന്നു.