പോളിംഗ് സ്റ്റേഷനുകള്‍ക്ക് 18,19ന്; വിക്ടോറിയ കോളജിനു 19ന് അവധി
1478890
Thursday, November 14, 2024 4:25 AM IST
പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള വോട്ടെടുപ്പ് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഈമാസം 20 ലേക്ക് പുനഃക്രമീകരിച്ച സാഹചര്യത്തില്‍ നിര്‍ദിഷ്ട പോളിംഗ് സ്റ്റേഷനുകള്‍ക്കു 18, 19 തിയതികളിലും വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണവിതരണ കേന്ദ്രമായി നിശ്ചയിച്ചിരിക്കുന്ന ഗവ. വിക്ടോറിയ കോളജിനു 19ന് മാത്രമായും അവധി പ്രഖ്യാപിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥകൂടിയായ ജില്ലാകളക്ടര്‍ ഉത്തരവിട്ടു.
20ന് പാലക്കാട് നിയമസഭാ മണ്ഡലം ഉള്‍പ്പെടുന്ന പാലക്കാട് നഗരസഭ, പിരായിരി, മാത്തൂര്‍, കണ്ണാടി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സ്വകാര്യവ്യാപാര - വ്യവസായസ്ഥാപനങ്ങള്‍ എന്നിവയ്ക്കു വേതനത്തോടു കൂടിയ പൊതുഅവധി അനുവദിച്ച് ഉത്തരവായിട്ടുണ്ട്.