കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു
1479143
Friday, November 15, 2024 3:59 AM IST
കോയമ്പത്തൂർ: തമിഴ്നാട് ന്യൂനപക്ഷക്ഷേമ കമ്മീഷൻ കോയമ്പത്തൂരിലെ കോട്ടമേട് പ്രദേശത്തെ സർക്കാർ എയ്ഡഡ് സ്ഥാപനമായ സെന്റ് ആഗ്നസ് മിഡിൽ സ്കൂളിൽ അത്യാധുനിക കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു. കമ്മീഷൻ അടുത്തിടെ സ്കൂളിൽ നടത്തിയ പരിശോധനയിൽ അധ്യാപികമാരുടെ അഭ്യർഥന മാനിച്ചാണ് ലാബ് അനുവദിച്ചത്.
പ്രൊജക്ടർ സൗകര്യങ്ങളോടുകൂടിയ ആധുനിക കമ്പ്യൂട്ടർ ലാബ് സ്ഥാപിക്കുന്നതിന് 2.5 ലക്ഷം രൂപയുടെ ധനസഹായം നൽകി. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ കമ്മീഷൻ ചെയർമാൻ ഫാ. ജോ അരുൺ, കമ്മീഷൻ അംഗം മുഹമ്മദ് റാഫി, ജില്ലാ കളക്ടർ ക്രാന്തികുമാർ പാഡി എന്നിവർ ചേർന്ന് ലാബ് ഉദ്ഘാടനം ചെയ്തു.