ടേബിൾ ടെന്നീസ് അസോസിയേഷൻ ജില്ലാ ചാമ്പ്യൻഷിപ്പ് നാളെമുതൽ
1460565
Friday, October 11, 2024 6:42 AM IST
പാലക്കാട്: ജില്ലാ ടേബിൾ ടെന്നീസ് അസോസിയേഷൻ പാലക്കാട് ടേബിൾ ടെന്നീസ് അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ ചാമ്പ്യൻഷിപ്പ് 12, 13 ന് കോസ്മോപൊളിറ്റൻ ക്ലബ്ബ് ഹാളിൽ നടക്കും. അണ്ടർ 11, 13, 15, 17, 19 വിഭാഗത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള മത്സരങ്ങൾക്കുപുറമേ പുരുഷ- വനിതാ വിഭാഗത്തിലും ചാമ്പ്യൻഷിപ്പ് അരങ്ങേറും.
വെറ്ററൻസ് വിഭാഗത്തിൽ ഇന്റർക്ലബ്ബ് ചാമ്പ്യൻഷിപ്പും 14, 17, 19 വയസുകാരുടെ വിഭാഗത്തിലുള്ള ഇന്റർസ്കൂൾ ടീം ചാമ്പ്യൻഷിപ്പും ഇതോടൊപ്പം നടത്തും. സംസ്ഥാന ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിലേക്കുള്ള ടീമിനെ മത്സരത്തിൽനിന്ന് തെരഞ്ഞെടുക്കും. എൻട്രികൾ ഇന്നു വൈകുന്നേരം അഞ്ചുവരെ സ്വീകരിക്കും. ഫോൺ: 9446570947, 9809604206.