ജില്ലാ സഹോദയ സ്കൂൾ കലോത്സവം 18 മുതൽ ഭാരതമാതാ സ്കൂളിൽ
1591432
Sunday, September 14, 2025 1:15 AM IST
പാലക്കാട്: ജില്ലാ സഹോദയ സ്കൂൾ കലോത്സവം- സിംഫണി 18, 19, 20 ന് ചന്ദ്രനഗർ ഭാരതമാതാ സിഎംഐ പബ്ലിക് സ്കൂളിൽ നടക്കും.
നാലു കാറ്റഗറികളിലായി 140 ഇനം മത്സരങ്ങൾ 21 വേദികളിലായി നടക്കും. നാലായിരത്തിമുന്നൂറോളം വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കും.
കലോത്സവത്തിന്റെ ഉദ്ഘാടനം സിനിമാതാരം രമേഷ് പിഷാരടി നിർവഹിക്കും. എഴുപത്തിരണ്ടോളം സ്കൂളുകൾ പങ്കെടുക്കുന്ന കലോത്സവത്തിന്റെ സമാപന സമ്മേളനം പിന്നണി ഗായകൻ ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.