വയനാട്ടിലെ ദുരിതബാധിതർക്കായി ഒന്പതുവയസുകാരന്റെ കരുതൽ
1442602
Wednesday, August 7, 2024 1:24 AM IST
കൊടുവായൂർ: പുതിയ സൈക്കിൾ വാങ്ങാനായി സ്വരൂപിച്ച തുക ഒന്പതുകാരനായ വിദ്യാർഥി വയനാടിലെ ദുരിതബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെത്തിക്കാൻ പ്രധാന അധ്യാപികയെ ഏൽപ്പിച്ചു. കുരുന്നുമനസിലെ ജീവകാരുണ്യസേവനം വേറിട്ടതായി.
കൊടുവായൂർ എംഎംഎംഎസ്ബി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥി പി.എസ്. അമൃത് കൃഷ്ണയാണ് 1657 രൂപ പ്രധാന അധ്യാപിക പി.ബി. ഭാഗ്യലതയെ ഏൽപിച്ചത്.
ഇന്നലെ കാലത്ത് സ്കൂളിലെത്തിയ വിദ്യാർഥി താൻ സ്വരുപിച്ച പണപ്പൊതിയുമായി നേരിട്ട് പ്രധാന അധ്യാപികയെ കണ്ട് നിറസന്തോഷത്തോടാണ് കൈമാറിയത്. സ്കൂളിലെ മറ്റു അധ്യാപക-അനധ്യാപകരും അമൃത്കൃഷ്ണയെ പ്രശംസിച്ചു.