കാഞ്ഞിരപ്പുഴ ഡാമിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
1436156
Monday, July 15, 2024 12:29 AM IST
കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ അണക്കെട്ടിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കാഞ്ഞിരപ്പുഴ വർമംകോട് മണിയാക്കുപാറ ജോസിന്റെ മകൻ ജോർജ് (കുഞ്ഞുമോൻ) ആണു മരിച്ചത്. രണ്ടു ദിവസമായി ജോർജ് വീട്ടിൽ എത്തിയിരുന്നില്ലെന്നു പറയുന്നു. കഴിഞ്ഞ ശനിയാഴ്ച രാവിലെ കാഞ്ഞിരപ്പുഴ ഡാമിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്നു ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് മരിച്ചതു ജോർജാണെന്നു തിരിച്ചറിഞ്ഞത്. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഫൊറോന പള്ളിയിൽ സംസ്കരിച്ചു. അമ്മ: അമ്മിണി.