അയിലൂർ സ്കൂളിൽ ചങ്ങാതിക്കൊരു തൈ, പാഴ്പുതുക്കം പരിപാടി
1576724
Friday, July 18, 2025 5:03 AM IST
അയിലൂർ: ഗവ. യുപി സ്കൂളിൽ വൃക്ഷത്തെ വിതരണവും ചങ്ങാതിക്കൊരു തൈ, പാഴ്പുതുക്കം പരിപാടികളും സംഘടിപ്പിച്ചു. അയിലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റജീന ചാന്ദ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ വിദ്യാർഥികൾ പരസ്പരം തൈകൾ കൈമാറി.
കൂടാതെ ഉപയോഗമില്ലാത്ത പാഴ്വസ്തുക്കളെ പുതുക്കമുള്ള വസ്തുക്കളാക്കി മാറ്റുക എന്ന പാഴ്പുതുകം പരിപാടിയും നടത്തി. പഴകിയ സാരി, ചുരിദാർ പോലുള്ള വസ്ത്രങ്ങളെ വിദ്യാർഥികൾ സഞ്ചികളാക്കി മാറ്റുകയും കുപ്പി, ചിരട്ട എന്നിവയിൽ ചിത്രംവരച്ച് ആകർഷകമാക്കുകയും ചെയ്തു. പരിപാടിയിൽ വാർഡ് അംഗം വത്സല ഹരിദാസ് അധ്യക്ഷയായി. പ്രധാനഅധ്യാപിക സുനിത, ഐആർടിസി പ്രതിനിധികളായ പി. അഞ്ജു, പി. അഖിൽ, അധ്യാപകർ, വിദ്യാർഥികൾ പങ്കെടുത്തു.