പറമ്പിക്കുളം പട്ടികവർഗ കുടുംബങ്ങൾക്ക് വല, കുട്ടവഞ്ചി വിതരണം നടത്തി
1576999
Saturday, July 19, 2025 1:27 AM IST
മുതലമട: 2024-25 സാമ്പത്തിക വർഷ പദ്ധതിയിൽ ഉൾപ്പെടുത്തി പറമ്പിക്കുളം റിസർവോയറുകളിൽ മത്സ്യബന്ധന വല, കുട്ടവഞ്ചി വിതരണം മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെയ്ക്ക് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.വിനേഷ് അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ബേബിസുധ, പറമ്പിക്കുളം റേഞ്ച് ഇൻസ്പെക്ടർ ജിയോ ബെയ്സിൽ ജോസ്, പട്ടികവർഗ എക്സ്റ്റൻഷൻ ഓഫീസർ പ്രജീഷ്, വാർഡ് മെംബർ ശെൽവി, ചുള്ളിയാർമേട് ഫിഷറീസ് ഓഫീസർ രാമനാരായണൻ എന്നിവർ പ്രസംഗിച്ചു . ചടങ്ങിൽ 290 പേർക്ക് വല വിതരണം ചെയ്തു. 15,16,000 രൂപ വകയിരുത്തിയാണ് . പട്ടികവർഗ കുടുംബാംഗങ്ങൾക്കാണ് വല, കുട്ടവഞ്ചി വിതരണം നടത്തിയത്.